• വ്യാഴാഴ്ച ചോരക്കുഴിയിലുണ്ടായ അപകടത്തിൽ തകർന്ന കാർ
പുതുവേലി : എം.സി.റോഡിൽ കൂത്താട്ടുകുളം ചോരക്കുഴി അപകടക്കവലയായി മാറുന്നു. ചോരക്കുഴി പാലത്തിന് സമീപം കാർ വീടിന്റെ മതിലിൽ ഇടിച്ചുകയറി ഒരാൾക്ക് പരിക്കേറ്റു. പുതുവേലി കണ്ടംപടവിൽ ഗോഡ്വിൻ ജോസിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. മതിലിന്റെ ഒരുഭാഗം തകർന്നു.
ചോരക്കുഴി കവലമുതൽ ചോരക്കുഴി പാലംവരെ സ്ഥിരം അപകട മേഖലയാണ്. കഴിഞ്ഞ ദിവസം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 200 മീറ്ററോളം നേരേയുള്ള റോഡായതിനാൽ വാഹനങ്ങളുടെ അമിത വേഗം പലപ്പോഴും അപകടത്തിന് കാരണമാകുന്നു. എറണാകുളം കോട്ടയം ജില്ലാ അതിർത്തിയായ ഇവിടെ രണ്ട് ജില്ലകളിലെയും പോലീസ്, വാഹന പരിശോധന നടത്താറുണ്ട്. എങ്കിലും പരിശോധനക്കുറവുള്ള രാത്രിയിലാണ് അപകടം കൂടുതലും സംഭവിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..