നിർധനർക്ക് ഭവനമൊരുക്കാൻ കോതനല്ലൂർ പുലർകാല ഏലിക്കുട്ടിയമ്മ നിത്യസഹായകൻ ട്രസ്റ്റിന് സൗജന്യമായി ഭൂമി വീട്ടുനൽകുന്നതിന്റെ ഭാഗമായി സമ്മതപത്രം ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫിന് കൈമാറുന്നു
കടുത്തുരുത്തി : മാഞ്ഞൂർ പഞ്ചായത്തിലെ കോതനല്ലൂരിന് സമീപം പുലർകാലയിൽ വീട്ടിൽ ഏലിക്കുട്ടിയമ്മ കാട്ടാമ്പാക്ക് ഞീഴൂർ നിത്യസഹായകൻ ചാരിറ്റബിൾ ട്രസ്റ്റിന് വീണ്ടും അഞ്ചുസെന്റ് സ്ഥലംകൂടി സൗജന്യമായി നൽകി.
നിർധനർക്ക് ഭവനമൊരുക്കുന്ന ട്രസ്റ്റിന്റെ കൂടാരം ഭവനപദ്ധതിയിൽ അഞ്ചാമത്തെ ഭവനത്തിനും സ്ഥലം അനുവദിച്ചത് ഏലിക്കുട്ടി അമ്മയും മകൻ ജയിൻ മാത്യുവും ആയിരുന്നു. ഹൃദ്രോഗിയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ കടുത്തുരുത്തി സ്വദേശിനിക്ക് അഞ്ചാമത്തെ ഭവനത്തിന്റെ നിർമാണം ആരംഭിച്ചുകഴിഞ്ഞു.
വീണ്ടും അഞ്ചുസെന്റ് സ്ഥലംകൂടി അടുത്ത ഒരു നിർധന കുടുംബത്തിന് വീട് പണിയാൻ ഏലിക്കുട്ടിയമ്മയും മകൻ ജയിനും ചേർന്ന് ട്രസ്റ്റിനെ അറിയിച്ചു സമ്മതപത്രം നൽകി.
സമ്മതപത്രം ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ് ഏറ്റുവാങ്ങി. ചടങ്ങിൽ സുരേന്ദ്രൻ, വി.കെ. സിന്ധു, ചാക്കോച്ചൻ കുര്യന്തടം, ജോമിൻ ചാലിൽ, എൽസി, ജയശ്രീ, വിജയ്, ആൽബിൻ തോട്ടുവേലിപ്പാറമ്പിൽ, ജയിംസ് കാവാട്ടുപറമ്പ്, ജെയിംസ് കൈതമല എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..