ശബരിമല തീർഥാടകരുടെ വാഹനം കേടായി; സഹായഹസ്തവുമായി ജനപ്രതിനിധികൾ


തലയോലപ്പറമ്പ് : വാഹനം കേടായ ശബരിമല തീർഥാടകർക്ക്‌ സഹായഹസ്തവുമായി തലയോലപ്പറമ്പിലെ ജനപ്രതിനിധികൾ. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തലപ്പാറ തൃക്കരായിക്കുളം ക്ഷേത്രത്തിന് സമീപം ആന്ധ്രാപ്രദേശിൽ നിന്നെത്തിയ തീർഥാടകരുടെ ബസ് ബ്രേക്ക് ഡൗൺ ആയത്. ഇതോടെ റോഡിൽ ഗതാഗത തടസ്സമുണ്ടായി. നിരവധി വാഹനങ്ങൾ കുരുക്കിൽപ്പെട്ടു. തലയോലപ്പറമ്പിൽനിന്ന്‌ പോലീസ് സ്ഥലത്തെത്തി മറ്റ് വാഹനങ്ങളിലെ യാത്രക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ ബസ് തള്ളിമാറ്റി, ഗതാഗതക്കുരുക്ക് ഒഴിവാക്കി. തുടർന്ന് തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ചെള്ളാങ്കൽ, ഹൗസിങ്ങ്് ബോർഡ് അംഗം സുഭാഷ് പുഞ്ചക്കോട്ടിൽ, വാർഡ് അംഗം ലിസമ്മ ജോസഫ്, തൃക്കരായിക്കുളം ദേവസ്വം സെക്രട്ടറി എസ്.എൻ.സുരേഷ്, ഭരണസമതി അംഗങ്ങളായ വേണുഗോപാൽ, രമേശൻ നായർ എന്നിവർ ഇടപെട്ട് വൈക്കം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും ബസ് എത്തിച്ച് അയ്യപ്പഭക്തരെ കോട്ടയത്തേക്ക് അയച്ചു. വൈകുന്നേരത്തോടെ കേടായ ബസിന്റെ തകരാർ പരിഹരിച്ച് വാഹനം പമ്പയിലേക്ക് പോയി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..