ആശുപത്രിയിൽ സൗകര്യങ്ങളേറെ: ഡോക്ടർമാർ എവിടെ


തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതുതായി നിർമിച്ച കെട്ടിടം

തലയോലപ്പറമ്പ് : സാമൂഹികാരോഗ്യകേന്ദ്രത്തിൽ സൗകര്യങ്ങൾ ഏറെയാണ്. ദിനംപ്രതി 500-ലധികം രോഗികളാണ് ഇവിടെ ചികിത്സയ്ക്കായെത്തുന്നത്. എന്നാൽ, ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു.

രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഡോക്ടർമാരുടെ സേവനം. മുഴുവൻസമയവും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിലവിൽ മൂന്ന് ഡോക്ടർമാരാണുള്ളത്. കടുത്തുരുത്തി, കുറുപ്പന്തറ തുടങ്ങിയ പി.എച്ച്.സെന്ററുകളിലെ ഡോക്ടർമാർ അവധിയെടുത്താൽ തലയോലപ്പറമ്പിൽനിന്നാണ് പകരം ഡോക്ടർമാർ പോകുന്നത്. ഇത് ഇവിടെയെത്തുന്ന രോഗികളെ വലയ്ക്കുന്നുവെന്നാണ് പരാതി.

ആപ്പാഞ്ചിറ, കോരിക്കൽ, വടയാർ, കരിപ്പാടം, വടകര, വരിക്കാംകുന്ന്, വെട്ടിക്കാട്ടുമുക്ക്, തലപ്പാറ, ഇറുമ്പയം, തലയോലപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് പ്രധാനമായും ഇവിടെ രോഗികളെത്തുന്നത്. ആരോഗ്യകേന്ദ്രത്തിൽ മുഴുവൻസമയ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർചേർന്ന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. എങ്കിലും നടപടി ആയിട്ടില്ല. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെ ചുമതലയിൽ താത്‌കാലികമായി ഡോക്ടർമാരെ വൈകീട്ടെങ്കിലും നിയോഗിക്കണമെന്ന ആവശ്യമുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..