ഇന്ന് വൈദ്യുതിമുടങ്ങും


ഈരാറ്റുപേട്ട : നടക്കൽ മുതൽ ക്രോസ്സ്‌വേ വരെയുള്ള ഭാഗങ്ങളിലും, മുട്ടം ജങ്ഷൻ, നടക്കൽ കൊട്ടുകപ്പള്ളി, പർവിൻ, പേഴുംകാട്, പി.എം.സി., പുളിക്കൻ മാൾ, തടവനാൽ ക്രോസ്സ് വേ, ട്രെൻഡ്‌സ്, വി.െഎ.പി. കോളനി, വഞ്ചാങ്കൽ, വിൻമാർട്, ബറക്കാത്ത്, ക്രോസ്സ്‌വേ, ഈലക്കയം, ഇളപ്പുങ്കൽ, അജ്മി, കെ.കെ. ഫ്ളോർ മിൽ, കിഷോർ, മാന്നാർ, മാർക്കറ്റ്, മാതാക്കൽ, മറ്റക്കാട്, മീനച്ചിൽ പ്ലൈ വുഡ്, എം.ഇ.എസ്. ജങ്ഷൻ, മിനി ഒന്ന്-രണ്ട്-മൂന്ന്, മുരികോലി, മൂന്നിലവ് ബാങ്ക്പടി ട്രാൻസ്ഫോർമർ പരിധികളിലും ഒൻപതുമുതൽ 5.30 വരെ.

തീക്കോയി : കല്ലെകുളം, തീക്കോയി വാട്ടർ സപ്ലൈ ട്രാൻസ്ഫോർമർ പരിധികളിൽ 8.30 മുതൽ അഞ്ചുവരെ ഭാഗികം.

നേത്രപരിശോധന

പാലാ : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 10-ന് കൊട്ടാരമറ്റം ബസ് ടെർമിനലിൽ ഡ്രൈവർമാർക്കായി നേത്ര പരിശോധനക്യാമ്പ് നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് പാലാ ജോ.അർ.ടി.ഒ. അനീനാ വർഗീസ് അറിയിച്ചു.

അഭിമുഖം

പാലാ : ജനറൽ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 11-ന് ആശുപത്രി ഓഫീസിൽ നടത്തും. ഫോൺ: 04822 215154.

തിരഞ്ഞെടുത്തു

കുറവിലങ്ങാട് : സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി കോട്ടയം ജില്ലാ സഹകരണ ബാങ്കിൽ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ വായ്പാ വിഭാഗം മാനേജരായിട്ട് വിരമിച്ച ജോണി മാത്യു ആറുതൊട്ടിയിലിനെ (കേരള കോൺഗ്രസ് എം) തിരഞ്ഞെടുത്തു.

ഇടത് ബഹുജന മാർച്ച്

വെളിയന്നൂർ : അനധികൃതമായി നിയമിച്ച അഞ്ചുപേരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് വെളിയന്നൂർ സർവീസ് സഹകരണ ബാങ്കിലേക്ക് 17-ന് ഇടത് മുന്നണി ബഹുജന മാർച്ച് നടത്തും. രാവിലെ 10-ന് മാർച്ച് തുടങ്ങും.

തിരുനാൾ

പെരിങ്ങുളം : തിരുഹൃദയ പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വ്യാഴാഴ്ച 6.30-ന് കൊടിയേറും. 4.30-ന് കുർബാന, സെമിത്തേരി സന്ദർശനം.

ശനിയാഴ്ച 6.30-ന് കുർബാന, ഒൻപതിന് ഇടവകയിലെ മുതിർന്നവരുടെയും, രോഗികൾ, വിധവകൾ, വിഭാര്യർ തുടങ്ങിയവരുടെ ഒത്തുചേരൽ, 9.30-ന് കുർബാന, അഞ്ചിന് കുർബാന, ആറിന് പ്രദക്ഷിണം. ഞായറാഴ്ച 9.45-ന് തിരുനാൾ

കുർബാന, 12-ന് പെരിങ്ങുളം തിരുഹൃദയ പള്ളിക്കുവേണ്ടി സാജൻ പെരിങ്ങുളം എഴുതി, സംവിധാനംചെയ്ത തിരുഹൃദയ സ്‌നേഹം എന്ന സംഗീത ആൽബത്തിന്റെ പ്രകാശനം, തുടർന്ന് നേർച്ചഭക്ഷണം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..