സി.പി.എം. തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുഖാമുഖം സംവാദത്തിൽ മന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു
തലയോലപ്പറമ്പ് : ജനാധിപത്യത്തിൽ ജനങ്ങൾ യജമാനനും, ജനപ്രതിനിധികൾ ദാസന്മാരാണെന്നും, ജനങ്ങളെ വിസ്മരിച്ചു ഭരണം ഭൂഷണമല്ലെന്നും മന്ത്രി വി. എൻ. വാസവൻ.
ജനകീയ വിഷയങ്ങൾ ചോദിച്ചറിയാനും വിമർശനങ്ങളും നിർദേശങ്ങളും സ്വീകരിക്കാനും സി.പി.എം. തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രമുഖ വ്യക്തികളുമായി മുഖാമുഖം സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ബഷീർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലും, ചെമ്പ് ജഗദംബിക ഓഡിറ്റോറിയത്തിലും നടന്ന പരിപാടിയിൽ പുരോഹിതന്മാർ, കോളേജ് സ്കൂൾ പ്രഥമാധ്യാപകർ, വിദ്യാർഥികൾ, വ്യാപാരപ്രമുഖർ, കർഷകർ, ലൈബ്രറി ഭാരവാഹികൾ, ക്ഷീരകർഷകർ, റബ്ബർ കർഷകർ, റെസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ, രജിസ്ട്രേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റബ്ബർ, കൈത്തറി, മേഖലയിലെ പ്രതിസന്ധികൾ, സ്പെഷ്യൽ സ്കൂൾ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ, സിൽവർലൈൻ വിഷയങ്ങൾ എന്നിവയെല്ലാം ചർച്ചചെയ്തു.
കോരിക്കൽ-പഴംപെട്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വേണ്ട നിർദേശം കൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി കെ. ശെൽവരാജ്, ജില്ലാ കമ്മിറ്റി അംഗം എം.പി. ജയപ്രകാശ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.വി. ഹരിക്കുട്ടൻ, എ.പി.ജയൻ, സി.എം. കുസുമൻ, വി.എൻ. ബാബു, ആർ. രോഹിത്, അബ്ദുൽ സലീം, വി.കെ. രവി, കെ.കെ.രമേശൻ, ടി.എൻ. സിബി, കെ.എസ്. വേണുഗോപാൽ, എൻ. ചന്ദ്രബാബു, തലയോലപ്പറമ്പ് ലോക്കൽ സെക്രട്ടറി കെ.കെ. ബാബുക്കുട്ടൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. ഷാജിമോൾ, സുകന്യ സുകുമാരൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..