• ഈരാറ്റുപേട്ട നഗരോത്സവത്തിന്റെ സമാപന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
ഈരാറ്റുപേട്ട : നഗരസഭയും വ്യാപാരി വ്യാവസായി ഏകോപന സമിതിയും സംയുക്തമായി നടത്തിയ നഗരോത്സവവും കച്ചവട സ്ഥാപനങ്ങളിൽ നടന്ന വ്യാപാരോത്സവവും സമാപിച്ചു. സമാപന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ചീഫ് കോ-ഓർഡിനേറ്റർ വി.എം.സിറാജ് അധ്യക്ഷത വഹിച്ചു. സുനിതാ ഇസ്മായിൽ, അനസ് പാറയിൽ, കെ.സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വ്യാപാരോത്സവത്തിന്റെ സമാപനസമ്മേളനം കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു.
കെ.വി.വി.എസ്. യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ അധ്യക്ഷത വഹിച്ചു. യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര, വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് സുബൈദ നാസർ, നഗരസഭാധ്യക്ഷ സുഹറ അബ്ദുൽ ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു. കൂപ്പണുകളുടെ നറുക്കെടുപ്പും നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..