പോലീസുകാരൻ അഭിലാഷിനിത് അഭിലാഷസാഫല്യം


പോലീസ് സ്റ്റേഷനിൽ വിവാഹ വാർഷികാഘോഷം

പോലീസ് ഡ്രൈവർ അഭിലാഷ് മുരളീധരനും ഭാര്യ മായാമോളും വാകത്താനം പോലീസ് സ്റ്റേഷനിൽ വിവാഹ വാർഷികാഘോഷത്തിൽ

വാകത്താനം : വിവാഹജീവിതത്തിന് തുടക്കമിട്ട പോലീസ് സ്റ്റേഷനിൽ തന്നെ വിവാഹവാർഷികം ആഘോഷിച്ച പോലീസുകാരനും ഭാര്യയും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

വാകത്താനം പോലീസ് സ്റ്റേഷനിലെ ഡ്രൈവർ തൃക്കോതമംഗലം കൊച്ചാലുംമൂട് പുത്തൻപറമ്പിൽ അഭിലാഷ് മുരളീധരനും ഭാര്യ മായാമോളുമാണ് താരങ്ങൾ.

നാലുവർഷത്തെ പ്രണയം വീട്ടുകാർ സമ്മതം മൂളില്ലെന്നറിയാമായിരുന്ന ഇവർ രജിസ്റ്റർ വിവാഹം ചെയ്തു.

നേരെ വാകത്താനം പോലീസ് സ്റ്റേഷനിലേക്ക്. കാര്യങ്ങൾ ധരിപ്പിച്ചതോടെ പോലീസ് വീട്ടുകാരെ വിളിച്ചുവരുത്തി. അപ്പോഴും മായയുടെ വീട്ടുകാർ അയഞ്ഞില്ല. വിവാഹം കഴിക്കുമ്പോൾ അഭിലാഷ് സ്വകാര്യ ബസ് ഡ്രൈവറും മായാമോൾ ടി.ടി.സി. വിദ്യാർഥിനിയും. മായ ബി.എഡും ഞായറാഴ്ച ബാച്ചിൽ ചേർന്ന് അഭിലാഷ് ബിരുദവും കരസ്ഥമാക്കി.

അഭിലാഷ് പോലീസിൽ ഡ്രൈവറായി ജോലിക്ക് കയറിയപ്പോൾ ജീവിതം കരയ്ക്കടുപ്പിക്കാമെന്നായി. മായാമോൾ കഴിഞ്ഞ വർഷം വെള്ളൂത്തുരുത്തി ഗവ. എൽ.പി. സ്കൂളിൽ അധ്യാപികയായി. ഇതിനിടെ വീട്ടുകാരുടെ പിണക്കവും മാറി.

ബിരുദ ക്ലാസിലെ സഹപാഠി പള്ളിക്കത്തോട് സ്വദേശി രാജേഷാണ് ജീവിതം തുടങ്ങിയ പോലീസ് സ്റ്റേഷനിൽ തന്നെ വിവാഹവാർഷികം ആഘോഷിക്കാനുള്ള അഭിപ്രായം പങ്കുവെച്ചത്. സ്കൂളിൽനിന്നെത്തിയ ഭാര്യയെക്കൂട്ടി കേക്കും വാങ്ങി അഭിലാഷ് പോലീസ് സ്റ്റേഷനിലെത്തി. സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..