തലയോലപ്പറമ്പ് : സെന്റ് ജോർജ് പള്ളിയിൽ പരിശുദ്ധ കന്യകാ മറിയം, വിശുദ്ധ സെബസ്ത്യാനോസ് എന്നിവരുടെ തിരുനാളിന് വ്യാഴാഴ്ച കൊടിയേറും. 22-നാണ് പ്രധാന തിരുനാൾ.
വ്യാഴാഴ്ച രാവിലെ 6.15-ന് വിശുദ്ധ കുർബാന. വൈകിട്ട് അഞ്ചിന് ഇടവക വികാരി ഫാ. വർഗീസ് ചെരപ്പറമ്പിൽ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. റവ. ഫാ.ജെസാബ് ഇഞ്ചക്കാട്ടുമണ്ണിൽ കാർമികത്വം വഹിക്കും.
20-ന് രാവിലെ 6.30ന് വിശുദ്ധ കുർബാന റവ. ഫാ. ദീപു വാളിക്കൽ കാർമികത്വം വഹിക്കും. എട്ടിന് കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ആരാധന. വൈകിട്ട് നാലിന് പൊതു ആരാധന. അഞ്ചിന് പ്രദക്ഷിണം. ഫാ. പോൾ കോട്ടക്കൽ കാർമികത്വം വഹിക്കും. തുടർന്ന് സന്ദേശം. സെന്റ് സെബാസ്റ്റ്യൻ നാമധാരികളുടെ സംഗമം. തുടർന്ന് കലാപരിപാടികൾ.
വേസ്പര ദിവസമായ 21-ന് രാവിലെ 6.15-നും ഒൻപതിനും വിശുദ്ധ കുർബാന. വൈകിട്ട് അഞ്ചിന് തിരുനാൾ കുർബാന. വേസ്പര ഫാ.ലിന്റോ കാട്ടുപറമ്പിൽ കാർമികത്വം വഹിക്കും. റവ. ഫാ. സേവി പടിക്കപറമ്പിൽ തിരുനാൾ സന്ദേശം നൽകും.
22-ന് രാവിലെ ആറിനും, 7.30-നും,9.30-നും വിശുദ്ധ കുർബാന. വൈകിട്ട് അഞ്ചിനു കുർബാന. തുടർന്ന് പട്ടണപ്രദക്ഷിണം.
23-ന് രാവിലെ ആറിന് മരിച്ചവർക്ക് വേണ്ടിയുള്ള റാസ കുർബാന. തുടർന്നു സെമത്തേരി സന്ദർശനം. തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാ. വർഗീസ് ചെരപ്പറമ്പിൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. എബിൻ ചിറയ്ക്കൽ, ട്രസ്‌റ്റിമാരായ ഇമ്മാനുവേൽ അരയത്തേൽ, സെബാസ്റ്റ്യൻ വടക്കേ പാറശേരി, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ബേബി പുത്തൻപറമ്പിൽ എന്നിവർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..