റൗണ്ടാനയില്ലാത്ത ഈരാറ്റുപേട്ട മുട്ടം കവല
ഈരാറ്റുപേട്ട : റൗണ്ടാനയില്ലാത്തതിനാൽ ഈരാറ്റുപേട്ട മുട്ടം കവലയിൽ അപകടങ്ങൾ പതിവാകുന്നു. നഗരത്തിലെ തിരക്കേറിയ ജങ്ഷനുകളിലൊന്നാണ് മുട്ടം കവല. താത്‌കാലികമായി പലതവണ റൗണ്ടാന സ്ഥാപിച്ചെങ്കിലും അവയെല്ലാം വാഹനമിടിച്ച് തകർന്നിരുന്നു.
മൂന്ന് റോഡുകൾ ചേരുന്ന ജങ്ഷനാണിത്. കാഞ്ഞിരംകവല ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിന്റെ ഭാഗമായാണ് മുട്ടം കവലയിൽ നവീകരണപ്രവർത്തനങ്ങൽ നടത്തിയത്. കാഞ്ഞിരപ്പള്ളി, പാലാ, തൊടുപുഴ റോഡുകൾ ചേരുന്നതാണിവിടെ. വീപ്പകൾ സ്ഥാപിച്ചും ടയറുകൾ അടുക്കിയും കോൺക്രീറ്റിങ് നടത്തിയും താത്‌കാലിക റൗണ്ടാനകൾ സ്ഥാപിച്ചെങ്കിലും ഇവയെല്ലാം വാഹനമിടിച്ചു തകരുകയായിരുന്നു.
ബലവത്തായ രീതിയിൽ റൗണ്ടാന സ്ഥാപിച്ചാലേ പ്രശ്‌നപരിഹാരമാകൂ എന്ന് അപകടങ്ങൾക്ക് സ്ഥിരംസാക്ഷികളായ ജങ്ഷനിലെ ഓട്ടോ ഡ്രൈവർമാർ പറയുന്നു. റോഡ് ഇൻഫ്രാസ്‌ട്രക്ചർ കമ്പനിയാണ് നിർമാണവും പരിപാലനവും നിർവഹിക്കുന്നത്. വേണ്ടത്ര വീതി ഇവിടെയില്ലാത്തതാണ് റൗണ്ടാന സ്ഥാപിക്കുന്നതിന് തടസ്സമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..