കുറുപ്പന്തറ കടവിന്റെ ടൂറിസം വികസന സാധ്യതകൾ വിലയിരുത്താൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചപ്പോൾ
കടുത്തുരുത്തി : കുറുപ്പന്തറ കടവിന്റെ ടൂറിസം വികസന സാധ്യതകൾ വിലയിരുത്താൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പദ്‌മകുമാർ, പ്രോജക്ട് എൻജിനീയർ കെ.എസ്.സിനിമോൾ എന്നിവരാണ് കുറുപ്പന്തറ കടവിലെത്തി ഇവിടത്തെ ടൂറിസംവികസന സാധ്യതകൾ മനസ്സിലാക്കിയത്.
ആലപ്പുഴ-മധുര എസ്.എച്ച്.-40, കുമരകം-കമ്പം എസ്.എച്ച്.-42 എന്നിവ കടന്നുപോകുന്നത് കുറുപ്പന്തറ കടവിലൂടെയാണ്. ഗ്രാമീണ ടൂറിസത്തിന് വലിയ വളർച്ചയുണ്ടാക്കാൻ പറ്റിയ പ്രദേശമാണെന്ന് സംഘം വിലയിരുത്തി.
കുറുപ്പന്തറ ഗ്രാമവികസനസമിതി ഭാരവാഹികൾ ഒരുവർഷം മുമ്പ് കടവിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് കാട്ടി സർക്കാരിന് നിവേദനം നൽകിയിരുന്നു. ഗ്രാമവിസനസമിതി ചെയർമാൻ വിൻസെന്റ് ചിറയിൽ, ജോമോൻ മണ്ഡപത്തിൽ, തങ്കച്ചൻ, അനീഷ് കളരിപ്പറമ്പിൽ, സാജൻ സജീവ് എന്നിവർ ഉദ്യോഗസ്ഥസംഘത്തോട് പ്രദേശത്തെ വികസനസാധ്യതകളെ സംബന്ധിച്ച് വിശദീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..