തലയോലപ്പറമ്പ് സെയ്ന്റ് ജോർജ് പള്ളിയിലെ തിരുനാളിന് ഇടവക വികാരി ഫാ.വർഗീസ് ചെരപ്പറമ്പിൽ കൊടിയേറ്റുന്നു
തലയോലപ്പറമ്പ് : സെയ്ന്റ് ജോർജ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയം, വിശുദ്ധ സെബസ്ത്യാനോസ് എന്നിവരുടെ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ.വർഗീസ് ചെരപ്പറമ്പിൽ കൊടിയേറ്റി. കുർബാന, നൊവേന എന്നിവയ്ക്ക് ഫാ.ജെസാബ് ഇഞ്ചക്കാട്ടുമണ്ണിൽ കാർമികത്വം വഹിച്ചു. സെബാസ്റ്റ്യൻ നാമധാരികളുടെ സംഗമവും നടത്തി.
വെള്ളിയാഴ്ച രാവിലെ എട്ടിന് കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ആരാധന. വൈകീട്ട് അഞ്ചിന് പ്രദക്ഷിണം. തുടർന്ന് കലാപരിപാടികൾ. ശനിയാഴ്ച രാവിലെ 6.15-നും ഒൻപതിനും കുർബാന. വൈകീട്ട് അഞ്ചിന് വിശുദ്ധ കുർബാന, വേസ്പര. ഫാ.ലിന്റോ കാട്ടുപറമ്പിൽ കാർമികത്വം വഹിക്കും.
ഫാ. സേവി പടിക്കപ്പറമ്പിൽ തിരുനാൾ സന്ദേശം നൽകും. തിരുനാൾ ദിനമായ ഞായറാഴ്ച വൈകീട്ട് അഞ്ചിന് തിരുനാൾ കുർബാന ഫാ.ക്രിസ്റ്റി മഠത്തേട്ട് കാർമികത്വം വഹിക്കും. തുടർന്ന് പട്ടണപ്രദക്ഷിണം. സമാപന ദിവസമായ 23-ന് രാവിലെ ആറിന് മരിച്ചവർക്ക് വേണ്ടിയുള്ള കുർബാന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..