ഈരാറ്റുപേട്ട : ജീപ്പിലെത്തിയ സംഘം വ്യാപാരിയുടെ കൈയിൽനിന്ന് പണം തട്ടിയെടുത്തതായി പരാതി. തെക്കേക്കര ജിലാനിപടി സ്വദേശി ഷമ്മാസിന്റെ കൈയിൽനിന്ന് പണം തട്ടിയെന്നാണ് ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ ജിലാനിപ്പടിയിലാണ് സംഭവം. വ്യാപാര ആവശ്യത്തിനായി എറണാകുളത്ത് പോകാൻ വഴിയരികിൽനിന്ന ഷമ്മാസിനെ സംഘം വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടതോടെ കൈയിലിരുന്ന ബാഗുമായി കടന്നുകളയുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ബാഗിൽ ഒരുലക്ഷം രൂപയുണ്ടായിരുന്നെന്നാണ് ഷമ്മാസ് ആദ്യം പറഞ്ഞിരുന്നത്.
എന്നാൽ, പിന്നീട് ചോദ്യംചെയ്യലിൽ ബാഗിൽ പണമില്ലായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..