കടുത്തുരുത്തി വലിയപള്ളി തിരുനാൾ: ആലോചനായോഗം ചേർന്നു


തിരുനാൾ 29 മുതൽ

കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പ് തിരുനാളിനോടുനുബന്ധിച്ച്‌ മുന്നൊരുക്കങ്ങൾ നടത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതിനായി ചേർന്ന യോഗം മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കടുത്തുരുത്തി : കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പ് തിരുനാളിനോടുനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരുടെയും പള്ളിയധികൃതരുടെയും യോഗം ചേർന്നു.

ഫൊറോനാ വികാരി ഫാ. അബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയിൽചേർന്ന യോഗം മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. തിരുനാൾ ദിവസങ്ങളിൽ വാഹന പാർക്കിങ് നിയന്ത്രണങ്ങളും പോലീസ്, എക്‌സൈസ് പരിശോധനകളും നടപ്പാക്കും. മൂന്ന് നോമ്പ് തിരുനാളിന് 29-നാണ് കൊടിയേറുന്നത്. ഫെബ്രുവരി രണ്ടിന് തിരുനാൾ സമാപിക്കും.

പ്രധാന തിരുനാൾദിനമായ 31-നാണ് പ്രദക്ഷിണവും പുറത്ത് നമസ്‌കാരവും നടക്കുന്നത്.

തിരുനാൾ റാസ ഫെബ്രുവരി ഒന്നിനാണ്. മെഴുകുതിരി പ്രദക്ഷിണം 30-ന് നടക്കും.

പ്രധാന തിരുനാൾ ദിവസങ്ങളായ 31-നും ഫെബ്രുവരി ഒന്നിനും കോട്ടയം -എറണാകുളം റോഡിൽ ഇടക്കര വളവുമുതൽ വാട്ടർ അതോറിറ്റി ഓഫീസ് വരെയുള്ള ഭാഗങ്ങളിൽ വാഹന പാർക്കിങ്ങിന് നിരോധനമേർപ്പെടുത്തും.

പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, പഞ്ചായത്തംഗങ്ങളായ ജിൻസി എൽസബത്ത്, ടോമി നിരപ്പേൽ, സ്റ്റീഫൻ പാറാവേലി, നോബി മുണ്ടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..