കടുത്തുരുത്തി വലിയപാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പുവല ദ്രവിച്ച് വിട്ടകന്ന നിലയിൽ
കടുത്തുരുത്തി : കടുത്തുരുത്തി വലിയതോട്ടിൽ മാലിന്യം തള്ളുന്നത് തടയാൻ സ്ഥാപിച്ച ഇരുമ്പുവലകൾ പൊട്ടി പൊളിഞ്ഞും തുരുമ്പെടുത്തും നശിച്ചനിലയിൽ. കടുത്തുരുത്തി വലിയപാലത്തിന് ഇരുവശവും സ്ഥാപിച്ച വല പൂർണമായും തകർന്നു.
തീരദേശ റോഡിൽ തോടിന് സംരക്ഷണമൊരുക്കി സ്ഥാപിച്ച വലകളുടെ കാര്യവും സമാനമാണ്. യഥാസമയം സംരക്ഷിക്കാത്തിനാൽ വലകളിൽ കാടുകയറി മൂടിയതാണ് നാശത്തിന് തുടക്കം.
മാലിന്യങ്ങൾ ഇടുന്നത് പതിവായതോടെയാണ് പഞ്ചായത്തിന്റെ അഭ്യർഥനയെ തുടർന്ന് ജില്ലാ പഞ്ചായത്ത് ഫണ്ട് ലഭ്യമാക്കി വല സ്ഥാപിച്ചത്. ഡിവിഷൻ മെമ്പറായിരുന്ന ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യനാണ് ഫണ്ട് അനുവദിച്ചത്.
സമയത്ത് പരിപാലിക്കാൻ തയ്യാറാകത്തുകൊണ്ടാണ് ഇവ നശിച്ചതെന്നും അതല്ല, ഗുണനിലവാരം കുറഞ്ഞ ഇരുമ്പുവല സ്ഥാപിച്ചത് ഇവയുടെ നാശത്തിനിടയാക്കിയതെന്നും രണ്ടുവാദങ്ങളുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..