ഈരാറ്റുപേട്ട : പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കളുടെ കണ്ടുകെട്ടൽ തുടങ്ങി.
ഹൈക്കോടതി നിർദേശപ്രകാരമാണിത്. മീനച്ചിൽ താലൂക്ക് പരിധിയിലെ ഈരാറ്റുപേട്ട വില്ലേജിൽ മൂന്ന് പേരുടെയും കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി താലൂക്കുകളിലായി ഓരോരുത്തരുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി.
നേരത്തെ റവന്യൂവിഭാഗം വിവരശേഖരണം നടത്തിയിരുന്നു.
ഹർത്താൽ ദിനത്തിൽ 30 അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 416 പേരുടെ സ്വത്ത് വിവരങ്ങൾ സർക്കാർ എടുത്തിരുന്നു. ഇതിൽ 11പേർ ഭാരവാഹികളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..