കടുത്തുരുത്തി : കുന്നിടിക്കലിനെതിരേ നൽകിയ പരാതി പിൻവലിക്കാൻ കിടക്കയുടെ അടിയിൽ നോട്ടുകെട്ട് വെച്ചതായുള്ള ബി.ജെ.പി. കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് പി.സി. രാജേഷിന്റെ പരാതിയിൽ പോലീസ് സംഘം പരിശോധന നടത്തി. രാജേഷിന്റെ വീട്ടിൽ കിടക്കയുടെ അടിയിൽനിന്ന് ഒരു ലക്ഷം രൂപ കടുത്തുരുത്തി പോലീസ് കണ്ടെടുത്തു. മണ്ണെടുപ്പു സംഘത്തിനൊപ്പം രാജേഷിന്റെ വീട്ടിലെത്തി നോട്ടുകെട്ടുകൾ ഒളിപ്പിച്ചുവെച്ച കുര്യനാട് സ്വദേശിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. ഇയാളെയും കൂട്ടിയാണ് പോലീസ് രാജേഷിന്റെ വീട്ടിലെത്തിയത്. കണ്ടെത്തിയ പണം പോലീസ് ഇയാളെ തിരിച്ചേൽപ്പിച്ചു. ഞീഴൂർ പഞ്ചായത്തിൽ പൂവക്കോട് ഭാഗത്ത് വില്ലാ നിർമാണത്തിനെന്ന പേരിൽ കുന്നിടിച്ച് മണ്ണെടുപ്പു നടന്നുവരുകയായിരുന്നു. ഇതിനെതിരേ രാജേഷിന്റെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് മണ്ണെടുപ്പു സംഘം കഴിഞ്ഞ ദിവസം രാജേഷിന്റെ വീട്ടിലെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..