ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
ഈരാറ്റുപേട്ട : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം സ്ഥാപിച്ചത്. പുതുതലമുറയ്ക്ക് കാലാവസ്ഥയുടെ വ്യതിയാനങ്ങൾ സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നതിനും പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനുമായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ വിദ്യാലയങ്ങളിൽ സ്ഥാപിക്കുന്നത്. ഭൂമിശാസ്ത്രം അധ്യാപകർക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ചുമതല. എല്ലാ ദിവസവും കാലാവസ്ഥ പരിശോധിച്ച് രേഖപ്പെടുത്തുകയും അറിയിപ്പ് നൽകുകയുമാണ് ചെയ്യുന്നത്. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ഈരാറ്റുപേട്ട ബി.ആർ.സി. പ്രോജക്ട് ഓഫീസർ ബിൻസ് ജോസഫ്, പ്രിൻസിപ്പൽ ടി.എസ്. ഷൈജു, ഭൂമിശാസ്ത്രം അധ്യാപിക ഷെറിൻ സി.ദാസ്, പി.ടി.എ. പ്രസിഡന്റ് അനസ് പാറയിൽ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..