ഉദ്യോഗസ്ഥരുടെ യോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ. സംസാരിക്കുന്നു
കടുത്തുരുത്തി : വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ മൂവാറ്റുപുഴവാലി ഇറിഗേഷൻ പദ്ധതിയിലൂടെ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കനാലുകൾ തുറക്കുന്നതിനും ജലവിതരണം ആരംഭിക്കുന്നതിനും നടപടിയാകുന്നു. ഇറിഗേഷൻ വകുപ്പിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് മോൻസ് ജോസഫ് എം.എൽ.എ. അറിയിച്ചു.
24-ന് മരങ്ങോലി കനാൽവരെ ജലലഭ്യത ഉണ്ടാകും. 25-ന് പെരുവ ഡിസ്ട്രിബ്യൂട്ടറി, വാക്കാട്, ഞീഴൂർ തുടങ്ങിയ പ്രദേശങ്ങളിലും 26, 27 തീയതികളിൽ കൂത്താട്ടുകുളം, വെളിയന്നൂർ ലിഫ്റ്റ് ഇറിഗേഷൻ കനാലിലൂടെയും പെരുവ, കാരിക്കോട് ഡിസ്ട്രിബ്യൂട്ടറി മുളക്കുളം ബ്രാഞ്ച് കനാൽ പ്രദേശങ്ങളിലൂടെയും 28, 29, 30 തീയതികളിൽ കാട്ടാമ്പാക്ക് ഡിസ്ട്രിബ്യൂട്ടറി, വിളയംകോട്, മാഞ്ഞൂർ, ഏറ്റുമാനൂർ, ബ്രാഞ്ച് കനാലുകൾ, കുറുമുള്ളൂർ ഡിസ്ട്രിബ്യൂട്ടറി, വേദഗിരി, കുറുപ്പന്തറ, മുട്ടുചിറ, കടുത്തുരുത്തി, മോനിപ്പള്ളി കനാലുകൾ എന്നിവയിലൂടെ ജലവിതരണം നടത്തും. ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ കുറവിലങ്ങാട് മേജർ ഡിസ്ട്രിബ്യൂട്ടറി, ഞീഴൂർ, കാണക്കാരി, കടപ്ലാമറ്റം എന്നീ പഞ്ചായത്തുകളിലെ പരിധിയിൽ വരുന്ന വിവിധ കനാലുകൾ, കിടങ്ങൂർ ഡിസ്ട്രിബ്യൂട്ടറി എന്നിവയിലൂടെയും ജലവിതരണം ഉണ്ടാകും.
വെമ്പള്ളി ജങ്ഷനുസമീപം സ്ഥിരമായി കനാൽ ഇടിയുന്ന സ്ഥിതിവിശേഷം കണക്കിലെടുത്ത് ഇവിടെ എം.വി.ഐ.പി. ആസൂത്രണം ചെയ്ത നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതിലൂടെയുള്ള ജലവിതരണം ഒഴിവാക്കും. എം.വി.ഐ.പി. പിറവം എക്സിക്യുട്ടീവ് എൻജിനീയർ റ്റി.ഒ.സീന, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർമാരായ ബിന്ദു ദിവാകരൻ, കൂത്താട്ടുകുളം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ മനു കുര്യാക്കോസ്, അസിസ്റ്റന്റ് എൻജിനീയർമാരായ ആര്യ അരവിന്ദ്, ജിപ്‌സി ശ്രീരാജ് എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..