ഈരാറ്റുപേട്ട : ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ പുനർ നിർമാണം ആരംഭിച്ചു. നടയ്ക്കൽ ഭാഗത്ത് നിലവിലുള്ള ടാറിങ് ഇളക്കിമാറ്റുന്ന ജോലികൾക്കാണ് തുടക്കമായത്. റോഡിന്റെ ഉയർന്ന നിലവാരത്തിലുള്ള പുനരുദ്ധാരണത്തിനായി 2021-ലാണ് 19.90 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ, കരാർ ഏറ്റെടുത്ത മൂവാറ്റുപുഴ ഡീൻ കോൺസ്ട്രക്ഷൻ നിർമാണത്തിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് കരാറുകാരനെ റിസ്‌ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്യുകയും പ്രവൃത്തി റീടെൻഡറും ചെയ്യുകയുമായിരുന്നു.
നിരവധി വിനോദസഞ്ചാരികൾ ആശ്രയിക്കുന്ന ഈ റോഡ് പത്തുവർഷത്തോളമായി ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..