കടുത്തുരുത്തി : നിയന്ത്രണംവിട്ട പാഴ്‌സൽവാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിലിടിച്ച് അപകടം. സംഭവസമയം അപകട സ്ഥലത്ത് വഴിയാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻഅപകടം ഒഴിവായി. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ പാഴ്‌സൽ വാനിന്റെ ഡ്രൈവർ രക്ഷപ്പെട്ടു.
കോട്ടയം-എറണാകുളം റോഡിൽ മാഞ്ഞൂർ വില്ലേജ് ഓഫീസിനു സമീപം ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം.വിവിധ വ്യാപാരസ്ഥാപനങ്ങളിൽ സാധനങ്ങൾ ഇറക്കിയശേഷം തിരികെ എറണാകുളത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണംവിട്ട പാഴ്‌സൽവാൻ റോഡിൽ വട്ടംകറങ്ങിയശേഷം മുന്നോട്ടുനീങ്ങി സമീപത്തിരുന്ന സ്‌കൂട്ടറിലിടിച്ച് റോഡിൽ വട്ടംമറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓടയിലേക്ക് വീണ സ്‌കൂട്ടർ തകർന്നു. മഴയുള്ള സമയത്താണ് അപകടമുണ്ടായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..