• മുഹമ്മദ് നജാഫ്, ജംഷീർ കബീർ, അഖിൽ ആന്റണി, ഷിബിൻ, ടി.എസ്. ശരത് ലാൽ
ഈരാറ്റുപേട്ട : വാഹനത്തിലെത്തി കവർച്ചനടത്തിയ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ കരിംമൻസിൽ മുഹമ്മദ് നജാഫ് (33), ഈരാറ്റുപേട്ട എം.ഇ.എസ്. ജങ്ഷൻ നൂറനാനിയിൽ ജംഷീർ കബീർ (34), ആലപ്പുഴ പൂച്ചാക്കൽ പുന്നക്കാത്തറ അഖിൽ ആന്റണി (29), ആലപ്പുഴ പെരുമ്പലം ഷിബിൻ മൻസിൽ ഷിബിൻ (40), ഇടക്കൊച്ചി തടിയൻകടവിൽ ടി.എസ്. ശരത് ലാൽ (30), എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റുചെയ്തത്.
ഇവർ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 5.30-ന് വഴിയിലൂടെ നടന്നുപോവുകയായിരുന്ന യാത്രക്കാരനെ തടഞ്ഞുനിർത്തി അയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കവർന്ന് കടന്നുകളയുകയായിരുന്നു. വിദേശ കറൻസി എക്‌സ്‌ചേഞ്ച് ചെയ്യുന്ന കമ്പനിയുടെ എക്‌സിക്യുട്ടീവായി ജോലിചെയ്യുന്ന ഇയാളുടെ പക്കൽനിന്നു വിദേശ കറൻസി അടക്കം കവർച്ചചെയ്യാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ബാഗിൽ വിദേശ കറൻസി ഒന്നും സൂക്ഷിച്ചിരുന്നില്ല. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ വിവിധ ഇടങ്ങളിൽനിന്നായി പിടികൂടുകയായിരുന്നു. പ്രതികളായ അഖിലിന് പൂച്ചാക്കൽ, പനങ്ങാട് എന്നീ സ്റ്റേഷനുകളിൽ മോഷണക്കേസുകളും, ശരത് ലാലിന് പള്ളുരുത്തി സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളും നിലവിലുണ്ട്. ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ, എസ്.ഐ. വി.വി. വിഷ്ണു, സി.പി.ഒ.മാരായ കെ.ആർ. ജിനു, കെ.സി. അനീഷ്, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജിനു ജി. നാഥ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..