• മുട്ടുചിറ ഇടുക്കുമറ്റം ജങ്ഷനുസമീപം പ്രധാനപാതയോടുചേർന്ന് ഗ്രാമീണ റോഡിന് മുൻപിലായി അപകടക്കെണിയായി കെ.ഫോണിന്റെ കേബിൾ പൊട്ടിവീണ നിലയിൽ
കടുത്തുരുത്തി : ഏറ്റുമാനൂർ-തലയോലപ്പറമ്പ് റോഡിൽ കുറുപ്പന്തറയ്ക്കും കടുത്തുരുത്തിക്കുമിടയിൽ പലയിടത്തായി കെ.ഫോണിന്റെ കേബിളുകൾ പൊട്ടി നിലത്തുകിടക്കുന്നു. മുട്ടുചിറ ഇടുക്കുമറ്റം ജങ്ഷന് സമീപം പ്രധാന പാതയോടുചേർന്ന് ഗ്രാമീണ റോഡിന് മുൻപിലായി കേബിൾ പൊട്ടിവീണുകിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇരുചക്രവാഹനങ്ങൾ കേബിളിൽ കുരുങ്ങി വീഴുന്നത് പതിവാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കേബിൾ നിലത്തുകിടക്കുന്നത് ഇതുവഴി പോകുന്ന ധാരാളം ഉന്നതഉദ്യോഗസ്ഥരും അധികൃതരും കാണുന്നുണ്ടെങ്കിലും ഇത് പുനഃസ്ഥാപിക്കാൻ നടപടിയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..