ദൈവദാസൻ ഫോർത്തുനാത്തൂസ് തൻഹോയ്സറിന്റെ നാമകരണ നടപടികൾ സമാപിക്കുന്നു


കാഞ്ഞിരപ്പള്ളി : ദൈവദാസൻ ഫോർത്തുനാത്തൂസ് തൻ ഹോയ്സറിനെ വിശുദ്ധപദവിലേക്ക് ഉയർത്തുന്ന നടപടികളുടെ രൂപതാതല സമാപനം 31-ന് രാവിലെ ഒൻപതിന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടത്തും.

നാമകരണ നടപടികൾക്ക് തുടക്കം കുറിച്ച മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കുർബാനയിൽ മുഖ്യകാർമികത്വം വഹിക്കും. പാസ്റ്ററൽ സെന്ററിലെ സമാപന കർമ്മത്തിന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നേതൃത്വംനൽകും.

ഫോർത്തുനാത്തൂസ് തൻഹോയ്സർ

ജർമ്മനിയിലെ ബെർലിനിൽ 1918-ൽ ജനിച്ച ഫോർത്തുനാത്തൂസ്, ഹോസ്പിറ്റലർ ഓർഡർ ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസസമൂഹത്തിൽ ചേർന്ന് 1936-ൽ സമർപ്പിതജീവിതം തുടങ്ങി.

ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷനായിരുന്ന ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ ക്ഷണപ്രകാരം 1969-ൽ കട്ടപ്പനയിലെത്തി. ഇവിടെ ഡിസ്പെൻസറി സ്ഥാപിച്ച് കുടിയേറ്റകർഷകർക്കും ആദിവാസികൾക്കുമായി ആതുര ശുശ്രൂഷ ആരംഭിച്ചു. പിന്നീട് ഹോസ്പിറ്റലർ ഓർഡർ ഓഫ് സെന്റ് ജോൺ ഓഫ് ഗോഡിന്റെ ഭാരതത്തിലെ ആദ്യ ഭവനം കട്ടപ്പനയിൽ സ്ഥാപിച്ചു. പാവപ്പെട്ടവർക്കിടയിൽ പ്രവർത്തിച്ച ഫോർത്തുനാത്തൂസിനെ 'വല്ല്യച്ചൻ' എന്നാണ് ആളുകൾ വിളിച്ചിരുന്നത്. 2005 നവംബർ 21-ന് ഫോർത്തൂനാത്തൂസ് അന്തരിച്ചു. വൈസ് പോസ്റ്റുലേറ്റർ ബ്രദർ ഫ്രാൻസിസ് മണ്ണാപറമ്പിലിന്റെ അപേക്ഷപ്രകാരം 2014 നവംബർ 22-ന് ബ്രദർ ഫോർത്തുനാത്തൂസിനെ ദൈവദാസനായി പ്രഖ്യാപിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..