പട്ടിത്താനം-മണർകാട് ബൈപ്പാസിലെ പാറകണ്ടം ജങ്ഷനിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ
ഏറ്റുമാനൂർ : പട്ടിത്താനം-മണർകാട് ബൈപ്പാസിലെ പാറകണ്ടം ജങ്ഷനിൽ സ്ഥാപിച്ച റോഡ് സുരക്ഷാ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ തിങ്കളാഴ്ച പ്രവർത്തന സജ്ജമാകും. തിങ്കളാഴ്ച രാവിലെ 10-ന് മന്ത്രി വി.എൻ.വാസവൻ ലൈറ്റുകളുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി നടന്നുവരുന്ന ജോലികൾ ശനിയാഴ്ച പൂർത്തിയായി.
പാറകണ്ടം ഭാഗത്തു വിപുലമായ സിഗ്‌നൽ സംവിധാനങ്ങളുണ്ട്. തിരക്കേറിയ നാൽക്കവലയായ ഇവിടെ നാല് വശത്തും സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ദൂരക്കാഴ്ച ലഭിക്കുന്ന വ്യക്തത ഉറപ്പുവരുത്തിയാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
പാലാ-ഏറ്റുമാനൂർ റോഡിലെയും ബൈപ്പാസിലെയും തിരക്കിനനുസരിച്ചാണ് ഇവിടെ ക്രമീകരണങ്ങൾ വരുന്നത്. ബൈപ്പാസിൽ അടിയന്തര ശ്രദ്ധവേണ്ട സ്ഥലത്ത് ബ്ളിങ്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. ബൈപ്പാസിൽ പട്ടിത്താനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്തു സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഹംപ് സ്ഥാപിക്കുന്ന ജോലികൾ പി.ഡബ്ല്യു.ഡി.യും പൂർത്തിയാക്കി. ഉദ്ഘാടനത്തിനു ശേഷവും ഒരാഴ്ചയോളം എൻജിനീയർമാർ റോഡിലെ വാഹനങ്ങളുടെ എണ്ണവും, സമയവും നോക്കി ക്രമീകരണങ്ങൾ വിലയിരുത്തും.
ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിയുടെ മേൽനോട്ടത്തിൽ കെൽട്രോണാണു സിഗ്‌നൽ സംവിധാനങ്ങൾ സ്ഥാപിച്ചത്. നാറ്റ്പാക് പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് സ്ഥാപിച്ചത്. സിഗ്നൽ സ്ഥാപിക്കുന്നതിന് 16.37-ലക്ഷം രൂപ റോഡ് സുരക്ഷാഫണ്ടിൽനിന്ന് അനുവദിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..