പാലാ : സർക്കാർ ജീവനക്കാർക്ക് മാത്രമുണ്ടായിരുന്ന തപാൽ ഇൻഷുറൻസ് പദ്ധതിയിൽ ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അംഗമാകാം. ഇൻഷുറൻസ് മേഖലയിൽ ഏറ്റവും കൂടുതൽ ബോണസ് ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ അംഗങ്ങളായി ചേരുന്നതിന് തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ മേള നടത്തും. ചെറിയ പ്രീമിയം അടച്ച് ഉയർന്ന ബോണസ് ലഭിക്കുന്ന പദ്ധതിയിൽ 55 വയസ്സ് വരെയുള്ളവർക്ക് ചേരാം. ദീർഘകാല, ഹ്രസ്വകാല പദ്ധതികളുമുണ്ട്. ഒരു ലക്ഷം മുതൽ അൻപത് ലക്ഷം വരെയുള്ള തുകയ്ക്ക് ഇൻഷുർ ചെയ്യാം. ഇൻഷുറൻസ് പരിരക്ഷയും ആദായനികുതി ഇളവും ലഭിക്കും. വാർഷിക, അർധവാർഷിക പ്രീമിയം അടയ്ക്കുന്നവർക്ക് റിബേറ്റ് ലഭിക്കും. ആധാർ കാർഡ്, പാൻകാർഡ്, സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും ഒരു ഫോട്ടോയും വേണം. ഫോൺ: 8281525215.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..