മാടപ്പള്ളി : നിർമാണജോലികൾ പൂർത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന മാന്നില ജലവിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് സാമൂഹിക വിരുദ്ധർ കുത്തിപ്പൊട്ടിച്ചു. അതിക്രമത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പോലീസിൽ പരാതിയും നൽകി.
കഴിഞ്ഞ ദിവസം വൈകീട്ടാണ് അതിക്രമം നടത്തിയതെന്ന് സംശയിക്കുന്നു. മാന്നില കുന്നിലേക്ക് കടന്നുപോകുന്ന പ്രധാന പൈപ്പിൽ രണ്ടിടങ്ങളിൽ പൈപ്പ് പൊട്ടിയിരിക്കുന്നു. കനംകൂടിയ പൈപ്പ് എളുപ്പത്തിൽ പൊട്ടിക്കാൻ കഴിയില്ല. ഇരുമ്പുകമ്പിയോ മറ്റോ ചൂടാക്കി ഇത് പൈപ്പിൽ കുത്തിക്കയറ്റിയാണ് ദ്വാരങ്ങൾ ഉണ്ടാക്കിയതെന്നാണ് നാട്ടുകാരുടെ സംശയം. പൈപ്പിൽ പല ഭാഗങ്ങളിലായി ഉരുകിയതുപോലുള്ള പാടുകൾ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ സംശയം .
കഴിഞ്ഞ ദിവസം ട്രയൽ നടത്തിയിരുന്നു. ഇത് വിജയകരമായിരുന്നു.
ഫെബ്രുവരി ആദ്യവാരം ഉദ്ഘാടനം നടത്താനും നിശ്ചയിച്ചിരുന്നു. 21 ലക്ഷം ചെലവഴിച്ച് ജലനിധിക്കായി പുതിയ കുളവും പമ്പ് ഹൗസും നിർമിച്ചു കലയങ്കണ്ടം ഭാഗത്ത് ഒന്നര സെന്റ് സ്ഥലം വാങ്ങി ഇവിടെയാണ് കുളവും പമ്പ് ഹൗസും നിർമിച്ചത്. ഇവിടെ നിന്ന് മാന്നിലക്കുന്നിലെ ടാങ്കിലേക്കും തുടർന്ന് ജലനിധി കണക്ഷൻ ഉള്ള വീടുകളിലേക്കും ജലവിതരണം നടത്താനാണ് പദ്ധതി. ഇതിനു പുറമേ കൂവക്കാട് നിന്നും മാന്നിലക്കുന്നിലേക്കു പമ്പിങ്ങും മുടക്കമില്ലാതെ തുടരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..