കിടങ്ങൂർ ഭാരതീയ വിദ്യാവിഹാർ സ്‌കൂളിലെ വിദ്യാർഥികൾ സംഘടിപ്പിച്ച ഗാന്ധി സ്മൃതിയാത്ര ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിൽനിന്ന് ആരംഭിച്ചപ്പോൾ
ചങ്ങനാശ്ശേരി : മഹാത്മാവിന്റെ പാദമുദ്രകൾ പിൻതുടർന്ന് കുരുന്നുകൾ. കിടങ്ങൂർ ഭാരതീയ വിദ്യാവിഹാറിലെ കുട്ടികളുടെ ആശയമാണ് സാക്ഷാത്കരിക്കുന്നത്. ഗാന്ധിജി ഉദ്ഘാടനംചെയ്ത ആനന്ദാശ്രമത്തിൽ എത്തിയ സംഘത്തെ ശാഖാ ഭാരവാഹികൾ സ്വീകരിച്ചു.
ജില്ലയിൽ ഗാന്ധിജി സന്ദർശിച്ച സ്ഥലങ്ങളിലൂടെയായിരുന്നു യാത്ര.
ആനന്ദാശ്രമം മുഖമണ്ഡപത്തിൽ ശാഖാ വൈസ് പ്രസിഡന്റ് സജിത്ത് റോയിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ശാഖാ സെക്രട്ടറി സന്തോഷ് യാത്ര ഉദ്ഘാടനം ചെയ്തു. ഗാന്ധി ഫോറം പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ് ഗാന്ധിദർശൻ ക്ലാസ് നയിച്ചു.
അധ്യാപകരായ വി.പ്രദീപ്കുമാർ, എസ്.ശ്രീകല, കെ.എസ്.രാജേഷ് എന്നിവർ പ്രസംഗിച്ചു. 1934 ജനുവരി 19-ന് ആനന്ദാശ്രമത്തിന്റെ ഉദ്ഘാടനദിനത്തിൽ പ്രസിദ്ധീകരിച്ച നോട്ടീസ്, ഗാന്ധി സ്മാരകം, ആനന്ദാശ്രമം സന്ദർശനവേളയിൽ ശ്രീനാരായണ ഗുരുദേവൻ ഉപയോഗിച്ച തഴപ്പായും, തലയണയും സൂക്ഷിച്ചിരിക്കുന്ന മുറി, ആനന്ദാശ്രമം സ്‌കൂൾ എന്നിവ കണ്ടാണ് സംഘം മടങ്ങിയത്
.മടക്കയാത്രയിൽ ഗാന്ധിജിയുടെ പാദമുദ്രകൾ പതിഞ്ഞ കോട്ടയം എം.ടി. സെമിനാരി സ്‌കൂൾ, തിരുവാർപ്പ്, ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കുമാരനല്ലൂർ ദേവീക്ഷേത്രം, വൈക്കം ബോട്ടുജെട്ടി, ഇണ്ടംതുരുത്തി മന എന്നിവയും സന്ദർശിച്ചു.
വൈക്കം സത്യാഗ്രഹ സ്മാരക ഹാളിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി യാത്ര സമാപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..