• മലയാളഭാഷയ്ക്കും സാഹിത്യത്തിനും തനത് സംഭാവനകൾ നൽകിയ വെട്ടം മാണിയുടെ ശതാബ്ദി ആഘോഷം മണർകാട് സെയ്ന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. പുന്നൻ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു
പുതുപ്പള്ളി : വെട്ടം മാണി ജന്മശതാബ്ദിയാഘോഷം മണർകാട് സെയ്ന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. പുന്നൻ കുര്യൻ ഉദ്ഘാടനം ചെയ്തു. വെട്ടം മാണിയുടെ മഹത്തായ പ്രവർത്തനങ്ങളെ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിനും ശിഷ്യഗണങ്ങളാണ് പുതുപ്പള്ളിയിൽ ഒത്തു കൂടിയത്. വെട്ടം മാണിക്കൊപ്പം അധ്യാപകനായി സേവനമനുഷ്ഠിച്ച കെ.എൻ.ഡി. നമ്പൂതിരിയെ ഉപഹാരം നൽകി ആദരിച്ചു.
ഉമ്മൻചാണ്ടി എം.എൽ.എയുെട സന്ദേശം വേദിയിൽ വായിച്ചു. വെട്ടം മാണി ഫൗണ്ടേഷൻ ചെയർമാൻ കോട്ടയം ബാബുരാജ് അധ്യക്ഷനായി. എം.ജി. സുഗുണൻ, നിബു ജോൺ, കെ.ആർ. ശിവരാമൻ നായർ, ശാന്തമ്മ തോമസ്, സൂസൻ ചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു. കെ.എസ്. വിജയമ്മ, ജോൺ കുരുവിള, ഇ.എൻ. തങ്കമ്മ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ആഘോഷത്തിന്റെ ഭാഗമായി രാവിലെ നടന്ന മലയാളം വിദ്വാന്മാരുടെ സൗഹൃദക്കൂട്ടായ്മ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽനിന്നുള്ളവർ സംഗമത്തിന്റെ ഭാഗമായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..