കാണക്കാരി : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആറാട്ട് ചൊവ്വാഴ്ച നടക്കും. 5784-ാം നമ്പർ ശ്രീകൃഷ്ണ എൻ.എസ്.എസ്. കരയോഗത്തിന്റെ ആറാട്ട് സദ്യ ഒരുമണിക്ക് നടക്കും. വൈകീട്ട് 6.30-ന് കാണക്കാരി സെൻട്രൽ ജങ്ഷനിൽ വിവിധ ഹൈന്ദവ സാമുദായിക സംഘടനകളുടെ മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശ താലപ്പൊലിയോടുകൂടി ആറാട്ട് എതിരേൽപ്പ്, രാത്രി 10-ന് ആറാട്ട് ക്ഷേത്ര തീർഥക്കുളത്തിൽ ആറാട്ട് നടക്കും.
എം.എസ്.ഡബ്ല്യുവിന് മികച്ചജയം നേടിയ അനന്തകൃഷ്ണൻ സജീവൻ, കാണക്കാരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വി.എച്ച്.എസ്.ഇ., പ്ലസ് ടു, എസ്.എസ്.എൽ.സി, പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സംരക്ഷണസമിതി അനുമോദിച്ചു. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. വേണാട്ടുമന കുമാരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി കെ.എൻ.ശ്രീകുമാർ, വാർഡ് മെമ്പർ വി.ജി.അനിൽകുമാർ, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ നന്ദപ്പൻ കുഴിപ്പിൽ, മനോജ് ഇടപ്പാട്ടിൽ, ശശി കല്ലരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..