അതിരമ്പുഴ തിരുനാൾ സമാപനത്തോടനുബന്ധിച്ച് ബുധനാഴ്ച രാത്രി നടന്ന പ്രദക്ഷിണം
അതിരമ്പുഴ : സെയ്ൻറ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ബുധനാഴ്ച എട്ടാമിടം ആചരണത്തോടെ കൊടിയിറങ്ങി. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം മദ്ബഹയിൽ പുനഃപ്രതിഷ്ഠിച്ചു. പുലർച്ചെ മുതൽ വലിയ പള്ളിയിൽ തുടർച്ചയായി വിശുദ്ധ കുർബാനയർപ്പണം നടന്നു. വൈകീട്ട് 5.30-ന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം കുർബാന അർപ്പിച്ചു. തുടർന്ന് പ്രദക്ഷിണം നടന്നു.
സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും പ്രദക്ഷിണത്തിൽ വഹിച്ചു. വലിയപള്ളിക്ക് വലംെവച്ച് സമാപിച്ച പ്രദക്ഷിണത്തിനു ശേഷമായിരുന്നു തിരുസ്വരൂപ പുനഃപ്രതിഷ്ഠ.
വികാരി ഫാ.ഡോ. ജോസഫ് മുണ്ടകത്തിലിന്റെ മുഖ്യകാർമികത്വത്തിൽ അസിസ്റ്റൻ്റ് വികാരിമാരായ ഫാ. ഗ്രിഗറി മേപ്പുറം, ഫാ. ജസ്റ്റിൻ പുത്തൻപുരച്ചിറ തൈക്കളം, ഫാ. സച്ചിൻ കുന്നത്ത്, ഫാ. സാജൻ പുളിക്കൽ എന്നിവർ ചേർന്ന് മോണ്ടളത്തിൽ സ്ഥാപിച്ചിരുന്ന രൂപക്കൂട്ടിൽനിന്ന് തിരുസ്വരൂപം പുറത്തെടുത്ത് അൾത്താരയിലേക്ക് സംവഹിച്ചു.
തുടർന്ന് പ്രത്യേക പ്രാർത്ഥനകൾക്കുശേഷം തിരുസ്വരൂപം മദ്ബഹയിൽ പുനഃപ്രതിഷ്ഠിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..