• ഈരാറ്റുപേട്ട നഗരസഭാ സ്വകാര്യ ബസ്‌സ്റ്റാൻഡ് സമുച്ചയത്തിന് മുകളിൽനിന്ന് കോൺക്രീറ്റ് പാളികൾ അടർന്ന് വീഴാതിരിക്കാൻ വലവിരിച്ചുകെട്ടിയ നിലയിൽ
ഈരാറ്റുപേട്ട : ജീർണാവസ്ഥയിലായ നഗരസഭാ സ്വകാര്യ ബസ് സ്റ്റാൻഡ് സമുച്ചയം എതുനിമിഷവും ഇടിഞ്ഞ് വീഴാവുന്ന നിലയിൽ. സ്റ്റാൻഡിലെ ഇരുനിലക്കെട്ടിടത്തിന് പകരം അഞ്ച് നിലകളുള്ള മൾട്ടിപർപ്പസ് ഷോപ്പിങ് കോപ്ലക്‌സ് നിർമിക്കാൻ നഗരസഭ ലക്ഷ്യമിട്ടിരുന്നെങ്കിലും ഉദ്ഘാടനത്തിലൊതുങ്ങുകയായിരുന്നു.
ഇപ്പോഴത്തെ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീഴാതിരിക്കാൻ വലവിരിച്ചുകെട്ടിയ നിലയിലാണ്. നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന ബസ്‌സ്റ്റാൻഡിന് നാല്പത് വർഷത്തിലധികം പഴക്കമുണ്ട്. കെട്ടിടത്തിന്റെ പലഭാഗങ്ങളും വർഷങ്ങളായി ചോർന്നൊലിക്കുന്ന നിലയിലാണ്. അറ്റകുറ്റപ്പണിപോലും നടത്തുന്നില്ല. ബസ് കാത്തിരുന്ന യുവതിയുടെ തലയിൽ കോൺക്രീറ്റ് അടർന്നുവീണ് പരിക്കേറ്റ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. സ്റ്റാൻഡിൽവന്നുപോകുന്ന യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥയാണുള്ളത്. തൂണുകളും വാർക്കയും തകർന്ന് കോൺക്രീറ്റ് കമ്പികൾ തെളിഞ്ഞ നിലയിലാണ്.
ഏഴുകോടിയിലധികം രൂപാ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിൽ 70-ലധികം ഷട്ടറുകളും ഓഫീസ് ഏരിയായും കാർപാർക്കിങ് സൗകര്യവും ഉണ്ടായിരുന്നു. പുതിയ കെട്ടിടം പൂർത്തിയായാൽ നഗരസഭയുടെ വരുമാനം വർധിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.
നിർമാണോദ്ഘാടനത്തിനുശേഷം ഒരുവർഷമായിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..