ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവം


ചിറക്കടവ് : മഹാദേവക്ഷേത്രത്തിൽ ഉത്സവം മൂന്നിന്‌ തുടങ്ങും. അഞ്ചിന് വിഴിക്കിത്തോട് ചിറ്റടി കുടുംബത്തിൽനിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന കൊടിക്കൂറയ്ക്ക് വരവേൽപ്പ്, 6.30-ന് തന്ത്രി താഴമൺമഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്.

നാലുമുതൽ 10 വരെ തീയതികളിൽ രാവിലെ 10-ന് ഉത്സവബലി നടത്തും. 12.30-നാണ് ഉത്സവബലിദർശനം.

ഒൻപതിന് വൈകീട്ട് ഏഴിന് തെക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ സന്ധ്യാവേല, 10-ന് വൈകീട്ട് ഏഴിന് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ സന്ധ്യാവേല, രാത്രി 10-ന് ഋഷഭവാഹന എഴുന്നള്ളിപ്പ് നടത്തും. 11-ന് പള്ളിവേട്ടയുത്സവത്തിന് വൈകീട്ട് 6.30-ന് ഇരുസംഘങ്ങളുടെയും കൂടിവേല. ആറാട്ടുദിനവും കൂടിവേലയാണ്.

പള്ളിവേട്ടയുംആറാട്ടും

-ാം തീയതി പള്ളിവേട്ടയുത്സവത്തിന് രാവിലെ ശ്രീബലിയിൽ മായന്നൂർ രാജുമാരാരുടെ മേജർസെറ്റ് പഞ്ചവാദ്യം, ശ്രീബലിയിലും കാഴ്ചശ്രീബലിയിലും കലാമണ്ഡലം ശിവദാസിന്റെ മേജർസെറ്റ് പഞ്ചാരിമേളം, കുമാരനല്ലൂർ ഹരിയുടെ മയൂരനൃത്തം. രാത്രി ഒന്നിനാണ് പള്ളിവേട്ട എഴുന്നള്ളത്ത്. 12-ന് വൈകീട്ട് 4.30-നാണ് ആറാട്ടുപുറപ്പാട്. ആറാട്ടുകടവിൽ കൂടിവേല, ദീപക്കാഴ്ച എന്നിവയുണ്ട്. ഏഴിന് ആറാട്ട്, തുടർന്ന് ആറാട്ടുകടവിൽ ദർശനം, പുലർച്ചെ രണ്ടിനാണ് ആറാട്ടെതിരേൽപ്പ്.

തിരുവരങ്ങിൽ

മൂന്നിന്‌ രാത്രി 7.30-ന് കലാവേദിയുടെ ഉദ്ഘാടനം കളക്ടർ പി.കെ. ജയശ്രീ നിർവഹിക്കും. തുടർന്ന് തിരുവാതിര, നൃത്തസന്ധ്യ, 9.30-ന് കഥാപ്രസംഗം. നാലിന് വൈകീട്ട് അഞ്ചിന് പുല്ലാങ്കുഴൽക്കച്ചേരി, ഏഴിന് സോപാനം സാംസ്‌കാരികകേന്ദ്രം സോപാനസംഗീതജ്ഞൻ ബേബി എം.മാരാരുടെ സ്മരണാർഥം ഞെരളത്ത് ഹരിഗോവിന്ദന്റെ ഹരിഗോവിന്ദഗീതം, ഒൻപതിന് നടനമാധുരി, അഞ്ചിന് വൈകീട്ട് ഏഴിന് ഭക്തിഗാനസന്ധ്യ, ആറിന് വൈകീട്ട് അഞ്ചിന് സംഗീതസദസ്സ്, എട്ടിന് ഭരതനാട്യം.

ആറിന് രാത്രി 8.30-ന് തിരുവാതിര, ഏഴിന് വൈകീട്ട് അഞ്ചിന് രാഗാമൃതം, 6.45-ന് ഭരതനാട്യം, ഏഴിന് സംഗീതസദസ്സ്, എട്ടിന് വൈകീട്ട് ഏഴിന് നൃത്തം, 8.30-ന് നൃത്തനാടകം, ഒൻപതിന് ഉച്ചയ്ക്ക് 12.30-ന് പാഠകം, 7.30-ന് കരോക്കെഗാനമേള, 8.30-ന് കളരിപ്പയറ്റ്, 9.30-ന് കഥകളി കർണശപഥം, 10-ന് 12.30-ന് ചാക്യാർകൂത്ത്, 7.30-ന് മൃദംഗം അരങ്ങേറ്റം, ഒൻപതിന് നാടകം, 11-ന് വൈകീട്ട് അഞ്ചിന് ഭരതനാട്യം, തിരുവാതിര, വയലിൻകച്ചേരി, രാത്രി 10-ന് ഗാനമേള, 12-ന് വൈകീട്ട് 7.30-ന് ദേവീചന്ദനയുടെ നടനം മോഹനം, 10-ന് ഡോ.കൊല്ലം വി.എസ്. ബാലമുരളിയുടെ സംഗീതക്കച്ചേരി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..