ചങ്ങനാശ്ശേരി : പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയ്യം ആഘോഷം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച വൈകീട്ട് ആറിന് കാവടിഘോഷയാത്ര. വേഴയ്ക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽനിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി ഒൻപതിന് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തിലെത്തും.
രാത്രി 11-ന് തൃക്കണ്ണാപുരം ക്ഷേത്രത്തിൽനിന്നും പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലേക്ക് കാവടിവിളക്ക്. രാത്രി ഒന്നിന് അഗ്നിക്കാവടി.
പടിഞ്ഞാറ്റുംഭാഗം കാവടികമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകീട്ട് 7.30-ന് പടിഞ്ഞാറെനടയിൽ പമ്പമേളം, രാത്രി 12-ന് കാവടിവിളക്ക് പെരുന്ന പടിഞ്ഞാറ് വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽനിന്ന് പനച്ചിക്കാവ് ദേവീക്ഷേത്രത്തിലെത്തിയശേഷം പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെത്തും. വെളുപ്പിന് രണ്ടിന് അഗ്നിക്കാവടി.
ഞായറാഴ്ച രാവിലെ കിഴക്കുംഭാഗം കാവടിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഒൻപതിന് കീഴ്‌കുളങ്ങര മഹാദേവക്ഷേത്രത്തിൽനിന്ന് കുട്ടികളുടെ കാവടി, കാവടി അഭിഷേകം.
ഉച്ചകഴിഞ്ഞ് മൂന്നുമുതൽ പെരുന്ന മാരണത്തുകാവ് ദേവീക്ഷേത്രത്തിൽനിന്ന് കാവടിയാട്ടം മയിലാട്ടം, അരയന്ന നൃത്തം, തുടർന്ന് പെരുന്ന ക്ഷേത്രാങ്കണത്തിൽ ഗജരാജസംഗമം, കാവടി അഭിഷേകം.
പടിഞ്ഞാറ്റുംഭാഗം കാവടിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഒൻപതിന് വാസുദേവപുരം ക്ഷേത്രത്തിൽനിന്ന് രാവിലെ 8.30-ന് കുട്ടികളുടെ കാവടി. തുടർന്ന് ആനയൂട്ട് ഉച്ചയ്ക്ക് 2.30-ന് വാസുദേവപുരം, ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽനിന്ന് പെരുന്ന ക്ഷേത്രത്തിലേക്ക് കാവടിയാട്ട ഘോഷയാത്ര. 5.30-ന് കാവടി അഭിഷേകം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..