തലയോലപ്പറമ്പ് എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ മുൻവശത്ത് സംരക്ഷണഭിത്തി ഇടിഞ്ഞഭാഗത്ത് ഇരുമ്പുപാട്ട ഉപയോഗിച്ച് മറച്ചിരിക്കുന്നു
തലയോലപ്പറമ്പ് : എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ മുൻവശത്തെ സംരക്ഷണഭിത്തി തകർന്നിട്ട് നാളുകളേറെയായി.
ഇതുവരെയും സംരക്ഷണഭിത്തി പുനർനിർമിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.
മതിൽ ഇടിഞ്ഞഭാഗത്ത് ഇരുമ്പുപാട്ട ഉപയോഗിച്ചാണ് മറിച്ചിരിക്കുന്നത്. സ്‌കൂൾ അധികൃതരുടെ ശ്രമഫലമായാണ് ഇത് ചെയ്തിരിക്കുന്നത്. സംരക്ഷണഭിത്തി ഇല്ലാതായതോടെ സ്‌കൂൾ സമയംകഴിഞ്ഞാൽ സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം കൂടുകയാണ്.
ഇതുസംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ജില്ലാപഞ്ചായത്ത് എന്നിവർക്ക് സ്‌കൂൾ മാനേജ്‌മെന്റ് പരാതി നൽകി. ജില്ലാ പഞ്ചായത്ത് ഉടനടി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഇതുവരെയും സ്വീകരിച്ചിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..