പൂഞ്ഞാർ ഇനി കൂടുതൽ പ്രകാശിക്കും...


പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 100 കോടിയുടെ വൈദ്യുതിവികസന പദ്ധതികൾ

Caption

പൂഞ്ഞാർ : നിയോജകമണ്ഡലത്തിലെ വൈദ്യുതി വിതരണ രംഗത്ത് വൻമുന്നേറ്റം സാധ്യമാകുന്ന വിധത്തിൽ 100 കോടി രൂപയുടെ നവീകരണ വികസന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വൈദ്യുതി മേഖലയിലെ സംയുക്ത നവീകരണ പദ്ധതിയായ ആർ.ഡി.എസ്.എസ്. പ്രോജക്ട് പ്രകാരമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിലായി 15 സ്ഥലങ്ങളിൽ പുതുതായി ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കും.

കാലപ്പഴക്കം മൂലം പ്രവർത്തനക്ഷമത കുറഞ്ഞ അഞ്ച് ട്രാൻസ്‌ഫോമറുകൾ മാറ്റി സ്ഥാപിക്കും. പുതുതായി 58 കിലോമീറ്റർ 11 കെ.വി. ലൈൻ വലിക്കും. ഇതിൽ 40 കിലോമീറ്റർ കവേർഡ് കണ്ടക്ടർ സംരക്ഷണത്തോട് കൂടിയ ലൈൻ ആണ് വലിക്കുക. നിലവിലുള്ള 125 കിലോമീറ്റർ 11 കെ.വി. ലൈൻ കവേർഡ് കണ്ടക്ടറോട് കൂടിയ ലൈൻ ആക്കി മാറ്റും. അഞ്ച് കിലോമീറ്റർ ദൂരത്തിൽ പുതുതായി എ.ബി.സി. എൽ.ടി.ലൈനും വലിക്കും. 595 കിലോമീറ്റർ ദൂരത്തിൽ കാലപ്പഴക്കമുള്ള എൽ.ടി. ലൈനുകൾ മാറ്റിസ്ഥാപിക്കും. 16 കിലോമീറ്റർ ദൂരത്തിൽ നിലവിലുള്ള എൽ.ടി. ലൈനുകൾ സിംഗിൾഫേസിൽനിന്ന്‌ ത്രീഫേസ് രീതിയിലേക്ക് മാറ്റും.

വൈദ്യുതിത്തകരാറുകൾ സംഭവിക്കുന്ന ഘട്ടത്തിൽ വൈദ്യുതി തടസ്സസമയം പരമാവധി കുറയ്ക്കുന്നതിനും, വൈദ്യുതി തടസ്സം ഏറ്റവും ചുരുങ്ങിയ പ്രദേശത്തായി പരിമിതപ്പെടുത്തുന്നതിനും സഹായിക്കുന്ന ലോഡ് ബ്രേക്ക് സംവിധാനവും നടപ്പാക്കും. ഇതിൽ പല പദ്ധതികൾക്കും ടെൻഡർ നടപടികൾ തുടങ്ങിക്കഴിഞ്ഞെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അറിയിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..