ചിറക്കടവ് : സോപാനസംഗീതജ്ഞനും ക്ഷേത്രവാദ്യകലാകാരനുമായിരുന്ന അന്തരിച്ച ബേബി എം.മാരാരെ അനുസ്മരിച്ച് സ്‌നേഹിതരുടെ സമർപ്പണമായി ഹരിഗോവിന്ദഗീതം.
ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ശനിയാഴ്ച വൈകീട്ട് ഏഴിനാണ് സോപാനസംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദനും സംഘവും ഹരിഗോവിന്ദഗീതം അവതരിപ്പിക്കുന്നത്.
കലാമണ്ഡലം ശിവപ്രസാദും പെരിങ്ങോട് മണികണ്ഠനുമാണ് ഒപ്പം. ഇടയ്ക്കയുടെയും മിഴാവിന്റെയും അകമ്പടിയോടെയാണ് സോപാനസംഗീതം. ബേബി മാരാരുടെ സ്മരണാർഥം ചിറക്കടവിൽ പ്രവർത്തിക്കുന്ന സോപാനം സാംസ്‌കാരിക കേന്ദ്രമാണ് പരിപാടിയുടെ സംഘാടകർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..