തലയോലപ്പറമ്പ് തിരുപുരം ഫ്രണ്ട്‌സ് െറസിഡൻസ് അസോസിയേഷന്റെ വാർഷിക സമ്മേളനവും കുടുംബയോഗവും തലയോലപ്പറമ്പ് പോലീസ് എസ്.എച്ച്.ഒ. കെ.എസ്.ജയൻ ഉദ്ഘാടനം ചെയ്യുന്നു
തലയോലപ്പറമ്പ് : ശൗചാലയങ്ങൾ നിർമിക്കാൻ പഞ്ചായത്ത് മുൻകൈയെടുക്കണമെന്ന് തിരുപുരം ഫ്രണ്ട്‌സ് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ടൗൺ പ്രദേശത്ത് മതിയായ ശൗചാലയങ്ങളില്ലാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
പഞ്ചായത്തിൽ ഉപയോഗശൂന്യമായി കിടക്കുന്ന ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും അസോസിയേഷൻ പൊതുയോഗം ആവശ്യപ്പെട്ടു. വാർഷിക യോഗവും കുടുംബസംഗമവും തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.എസ്.ജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.വേണുഗോപാലനായ്ക്കൻ അധ്യക്ഷത വഹിച്ചു. ഡോ. എച്ച്. സദാശിവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജോസ് ജേക്കബ് പഠന മികവുനേടിയ വിദ്യാർഥികളെ ആദരിച്ചു.
അസോസിയേഷൻ സെക്രട്ടറി പി.ജി. ഷാജി മോൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എൻ.സി. സജീവ്, ദീപാ ചന്ദ്രൻ, എഫ്.ആർ.എ. ഭാരവാഹികളായ അജിത വിജയൻ, പി.എസ്. ഐശ്വര്യ, ആർ. ശ്രീകുമാർ, പ്രീജ് പ്രഭാകർ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..