ഏറ്റുമാനൂർ : ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ കുമരകം ഫയർ സ്റ്റേഷൻ, ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ എന്നീ പദ്ധതികൾക്ക് ബജറ്റിൽ തുകയനുവദിച്ചു.
സിവിൽ സ്റ്റേഷന്റെ ആദ്യഘട്ടത്തിനായി 15 കോടി രൂപ അനുവദിക്കുകയും രണ്ടാംഘട്ടത്തിന് 16 കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
അതിരമ്പുഴ ആട്ടുകാരൻകവല റോഡിന്-4.45 ലക്ഷം.
മണർകാട് ബൈപാസിന്റെ, പട്ടിത്താനംമുതൽ പാറക്കണ്ടംവരെയും, പാറക്കണ്ടംമുതൽ പൂവത്തുംമൂട് വരെയുമുള്ള അരികുചാൽ, ഓട, നടപ്പാത നിർമാണത്തിനായി-5.50 ലക്ഷം.
കുമരകം ബസാർ യു.പി.സ്കൂളിന്റെ കെട്ടിടനിർമാണത്തിന്-രണ്ടുകോടി.
കുമരകത്ത് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ നിർമാണത്തിന്-നാലുകോടി എന്നിങ്ങനെ അനുവദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..