• ബി. നന്ദഗോപൻ, ആർ. നന്ദകുമാർ, ജോൺസൺ ജോസഫ്, വി.പി. രഘുകുമാർ എന്നിവർ പൂഞ്ഞാർ എസ്.എം.വി. ഹയർസെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ
പൂഞ്ഞാർ : ഒന്നിച്ചു പഠിച്ച്, ഒന്നിച്ച് ജോലിചെയ്ത വിദ്യാലയത്തിൽനിന്നിവർ പടിയിറങ്ങുകയാണ്. പൂഞ്ഞാർ എസ്.എം.വി. ഹയർസെക്കൻഡറി സ്‌കൂളിലെ ജോൺസൺ ജോസഫ്, ആർ. നന്ദകുമാർ, ബി. നന്ദഗോപൻ, വി.പി. രഘു കുമാർ എന്നിവരാണ് പഠനവും ജോലിയും ഒന്നിച്ചുചെയ്ത് ഒന്നിച്ച് വിരമിക്കുന്നത്. ജോൺസൺ ജോസഫ് പ്രിൻസിപ്പലായും ആർ. നന്ദകുമാർ ഹെഡ്മാസ്റ്ററായും ബി. നന്ദഗോപൻ അധ്യാപകനായും, വി.പി. രഘു കുമാർ ഓഫീസ് ക്ളാർക്കുമായാണ് വിരമിക്കുന്നത്.
പൂഞ്ഞാർ ഗവ. എൽ.പി. സ്‌കൂളിൽ ഒന്നുമുതൽ നാലുവരെ ഒന്നിച്ച് പഠിച്ച ഇവർ അഞ്ചുമുതൽ പത്തുവരെ എസ്.എം.വി. സ്‌കൂളിലും സഹപാഠികളായിരുന്നു. പത്താം ക്ലാസിനുശേഷം പലയിടത്ത് പഠനം നടത്തിയ ഇവർ വീണ്ടും എസ്.എം.വി.യിൽ ജീവനക്കാരായി തിരിച്ചെത്തി. 1998-ൽ അധ്യാപകനായി ജോലിയിൽ കയറിയ ജോൺസൺ ജോസഫ് 2020-ൽ പ്രിൻസിപ്പലായി. 1989-ൽ അധ്യാപകനായി സ്കൂളിൽ. അധ്യാപകനായ ആർ. നന്ദകുമാർ 2009-ൽ ഹെഡ്മാസ്റ്ററായി. 2000-ലാണ് ബി. നന്ദകുമാർ സ്‌കൂളിൽ അധ്യാപനാകുന്നത്. വി.പി. രഘുകുമാർ 1992-ൽ സ്‌കൂളിൽ ക്ളാർക്കായി ജോലിയിൽ പ്രവേശിച്ചു.
ശനിയാഴ്ച സ്‌കൂളിൽ നടത്തുന്ന വാർഷിക യോഗത്തിൽ ഇവർക്ക് യാത്രയയപ്പുനൽകും. വിരമിക്കുന്ന അധ്യാപകരായ എൻ. ഗീതമോൾക്കും വി.സിന്ധുവിനും ഇവരോടൊപ്പം യാത്രയയപ്പു നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..