കടുത്തുരുത്തി : ബജറ്റിൽ കടുത്തുരുത്തി മണ്ഡലത്തിലെ പ്രധാനപ്പെട്ട മൂന്ന് വികസന പ്രവർത്തനങ്ങൾക്കായി തുക അനുവദിച്ചതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അറിയിച്ചു. മണ്ഡലത്തിൽനിന്ന് സമർപ്പിച്ച ഏതാനും പദ്ധതികൾക്ക് മാത്രമാണ് അനുമതി ലഭിച്ചത്. കടുത്തുരുത്തിക്ക് കൂടുതൽ പരിഗണന വേണം. കുറവിലങ്ങാട് സയൻസ് സിറ്റി ഉൾപ്പെടെയുള്ള വിവിധ വികസന പദ്ധതികൾക്കായി 23 കോടി രൂപ അനുവദിച്ചു. മുളക്കുളം കാരിക്കോടിലെ ജില്ലാ വൃദ്ധസദനം രണ്ടാംഘട്ട വികസനം-മൂന്ന് കോടി, വിവിധ ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിനും പൊതുജലസ്രോതസുകളുടെ സംരക്ഷണം-രണ്ടുകോടി എന്നിങ്ങനെയാണ് മണ്ഡലത്തിൽ അനുവദിച്ചിട്ടുള്ള പദ്ധതികളുടെ തുക. വൈക്കം-കടുത്തുരുത്തി മണ്ഡലങ്ങൾക്ക് ഒരുപോലെ പ്രയോജനം കിട്ടുന്ന വെള്ളൂരിലെ കേരളാ റബ്ബർ പാർക്കിന് 10 കോടി രൂപ അനുവദിച്ചതും നേട്ടമാണെന്ന് എം.എൽ.എ. പറഞ്ഞു.
നിരാശാജനകം.
വിലക്കയറ്റം രൂക്ഷമാക്കും. മണ്ഡലത്തിൽനിന്ന് സമർപ്പിച്ചിട്ടുള്ള റോഡ് വികസനം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്ക് ടോക്കൺ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതെല്ലാം പിന്നീട് പരിഗണിക്കാമെന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്. കുറവിലങ്ങാട് ടൗൺ ബൈപ്പാസ് നിർമാണം ഉൾപ്പെടെയുള്ള 20 റോഡ് വികസന പദ്ധതികൾക്കാണ് ഫണ്ട് ആവശ്യപ്പെട്ടിരുന്നത്
മോൻസ് ജോസഫ് എം.എൽ.എ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..