കേരളാബജറ്റ്‌2023-24


ഒറ്റനോട്ടത്തിൽ

Caption

സംസ്ഥാനസർക്കാരിന്റെ എക്‌സ്പീര്യൻഷ്യൽ വിനോദ സഞ്ചാര പദ്ധതിയിൽ കുമരകത്തെ ഉൾപ്പെടുത്തി.

മെഡിക്കൽ കോളേജിന് മുൻവശത്തായി ആർപ്പൂക്കര -അമ്മഞ്ചേരി റോഡിൽ ഭൂഗർഭപാത നിർമിക്കുന്നതിനായി 1.3 കോടി

നാട്ടകം ട്രാവൻകൂർ സിമന്റ്സിന് അഞ്ചുകോടി

എരുമേലി മാസ്റ്റർപ്ലാൻ നടപ്പാക്കാൻ 10 കോടി.

വെള്ളൂരിലെ കേരള റബ്ബർ ലിമിറ്റഡിന് പദ്ധതിവിഹിതമായ 10 കോടി ഉൾപ്പെടെ 20 കോടി.

കോട്ടയം ആസ്ഥാനമായുള്ള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന് ആറുകോടി.

മഹാത്മാഗാന്ധി സർവകലാശാലയുമായി ബന്ധപ്പെട്ട സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് (സീപാസ്)പുതിയ നഴ്സിങ് കോളേജുകൾ ആരംഭിക്കാൻ മൂന്നുകോടി.

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് 2.01 കോടി.

കുറവിലങ്ങാട് സയൻസ് സിറ്റി ഉൾപ്പെടെയുള്ള വിവിധ സയൻസ് പാർക്കുകൾക്കായി 23 കോടി. ഇവിടത്തെ പ്ലാനറ്റോറിയം നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് പ്രഖ്യാപനം.

ഇടമൺ-കൊച്ചി പവർ ഹൈവേ: നഷ്ടപരിഹാര പാക്കേജിന് 30കോടി.

മെഡിക്കൽ കോളേജ് ഭൂഗർഭപാതയ്‌ക്ക്‌ തുക.

ആലപ്പുഴ-കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണത്തിന് 37 കോടി.

പാലാ അരുണാപുരത്ത് ചെറുഡാമും ആർ.സി.ബി.യും നിർമിക്കുന്ന മീനച്ചിൽ പദ്ധതിക്ക് മൂന്നുകോടി.

പുനലൂർ-പൊൻകുന്നം റോഡിന്റെ നിലവാരം ഉയർത്തുന്ന പ്രവൃത്തി ഇ.പി.സി. മോഡലിലേക്ക് മാറ്റും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..