പാലാ : സംസ്ഥാന ബജറ്റിൽ ജനകീയ പ്രാധാന്യമുള്ള ആവശ്യങ്ങൾക്ക് തുക മാറ്റിവെയ്ക്കാതെ സ്വകാര്യ ട്രസ്റ്റിന് അഞ്ചുകോടി മാറ്റിവെച്ചതിലൂടെ സർക്കാർ ജനങ്ങളെ അപമാനിച്ചെന്ന്് മാണി സി.കാപ്പൻ എം.എൽ.എ.പറഞ്ഞു.
ബജറ്റ് പാലാക്കാരെ പൂർണമായും നിരാശപ്പെടുത്തി. പാലായിലെ പദ്ധതികൾക്ക് ആകെ എട്ടുകോടി രൂപ മാത്രമാണ് അനുവദിച്ചത്. മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലം തകർന്നതുമൂലം ആ മേഖലയിലെ ജനങ്ങൾ മുഴുവൻ ഒന്നര വർഷമായി കടുത്ത ദുരിതത്തിലാണ്. ഇത് പരിഗണിക്കാത്തത് വേദനാജനകമാണ്. പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബ്, ഡയഗ്‌നോസിസ് സെന്റർ, ആശുപത്രിയുടെ പ്രധാന റോഡ് വികസനം എന്നിവ അടിയന്തരപ്രാധാന്യമുള്ള വിഷയമായിട്ടും പരിഗണിക്കപ്പെട്ടില്ല.
ഇതോടൊപ്പം പ്രാധാന്യമുള്ളതാണ് ഒന്നരവർഷം മുൻപ് പ്രളയത്തിൽ തകർന്ന മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലത്തിന്റെയും റോഡിന്റെയും പുനർനിർമാണം. ഇക്കാര്യം മുഖ്യമന്ത്രി, മന്ത്രിമാരടക്കമുള്ളവരുടെ ശ്രദ്ധയിൽ നിരവധി തവണ പെടുത്തിയിരുന്നു.
പാലാ മണ്ഡലത്തിൽ ഒരു ഫുഡ് പാർക്കും വിപുലമായ കോൾഡ് സ്റ്റോറേജും അനുവദിക്കണമെന്നും നിദേശിച്ചിരുന്നു. പക്ഷേ, ഒന്നും പരിഗണിക്കപ്പെട്ടില്ല-എം.എൽ.എ. പറഞ്ഞു.
പാലായ്ക്ക് നൽകിയത്
:പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിന് ഓഡിറ്റോറിയം നിർമാണത്തിന് 50 ലക്ഷം, എലിക്കുളം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമാണം 1.5-കോടി, എലിവാലി കാവുംകണ്ടം റോഡിൽ കലുങ്ക് ഉൾപ്പെടെയുള്ള നവീകരണത്തിന് മൂന്ന് കോടി, പാലായിൽ പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് ആൻഡ് സ്‌കിൽ െഡവലപ്മെന്റ് സെന്ററിന് 67 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..