വ്യാപാര മേഖലയെ അവഗണിച്ചു


1 min read
Read later
Print
Share

കോട്ടയം : കാർഷികരംഗം കഴിഞ്ഞാൽ കൂടുതൽപേർ തൊഴിലെടുക്കുന്ന വ്യാപാര മേഖലയെ സംസ്ഥാന ബജറ്റിൽ അവഗണിച്ചിരിക്കുകയാെണന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇന്ധനവില വർധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനിടയാക്കുമെന്ന് യോഗം കുറ്റപ്പെടുത്തി. കോവിഡും പ്രളയവുംമൂലം തകർന്ന വ്യാപാരികൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതായിരുന്നു.

ജില്ലാ പ്രസിഡന്റ് എം.കെ. തോമസ് കുട്ടി അധ്യക്ഷതവഹിച്ചു. സെക്രട്ടറി എ.കെ.എൻ. പണിക്കർ, ഭാരവാഹികളായ മുജീബ് റഹ്മാൻ, മാത്യു ചാക്കോ, വി.സി. ജോസഫ്, കെ.ജെ. മാത്യു, പി. ശിവദാസ്, ഗിരീഷ് കോനാട്ട്, ടോമിച്ചൻ, എം.എ.അഗസ്റ്റിൻ, പി.എസ്. കുര്യാച്ചൻ, സി.കുര്യൻ, സജി ജോസഫ് എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..