കുറവിലങ്ങാട് : എട്ടുവർഷമായി ഇഴഞ്ഞുനീങ്ങുന്ന നിർദിഷ്ട സയൻസ് സിറ്റിക്ക് സംസ്ഥാനബജറ്റിൽ നീക്കിെവച്ചിരിക്കുന്ന തുക അപര്യാപ്തമെന്ന് ആശങ്ക. പരപ്പനങ്ങാടി റീജണൽ സയൻസ് സെന്ററുകൾ, കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം തിരുവനന്തപുരം കാമ്പസ്, ചാലക്കുടി, കോട്ടയം സയൻസ് സിറ്റി എന്നിവയുടെ വിവിധ വികസനപ്രവർത്തനങ്ങൾക്കായി ആകെ 23 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ എത്രകിട്ടുമെന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള നീക്കം.
ഒന്നാംഘട്ടമായി സയൻസ് സെന്റർ മധ്യവേനലവധിക്കുമുമ്പ് തുറന്നുകൊടുക്കാൻ ശ്രമിക്കുമെന്ന് സയൻസ് സിറ്റി സന്ദർശിച്ച മന്ത്രി ആർ.ബിന്ദു കഴിഞ്ഞ ഡിസംബറിൽ പറഞ്ഞിരുന്നു. സയൻസ് സെന്റർ തുറന്നുകൊടുക്കുന്നതിന് റോഡിന്റെ പണി, വൈദ്യുതീകരണം, ജലവിതരണസംവിധാനം എന്നിവ പൂർത്തിയാക്കണം. സംസ്ഥാനസർക്കാർ വേണം ഇത് പൂർത്തിയാക്കാൻ. ഇതിനുള്ള ശ്രമത്തിലാണെന്ന് അന്ന് മന്ത്രി പറഞ്ഞിരുന്നു.
കൊൽക്കൊത്ത നാഷണൽ കൗൺസിൽ ഫോർ സയൻസ് മ്യൂസിയം നിർമിച്ച സയൻസ് സെന്റർ 90 ശതമാനത്തിലധികം പൂർത്തിയായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..