കോട്ടയം : ഈരയിൽക്കടവ് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ അജ്ഞാതർ കക്കൂസ് മാലിന്യംതള്ളി. ഈരയിൽക്കടവ് പാലത്തിനടിയിൽ കൊടൂരാറിനോടുചേർന്നുകിടക്കുന്ന ഭാഗത്താണ് അർധരാത്രി മാലിന്യം തള്ളിയത്. പുലർച്ചെ നടക്കാനിറങ്ങിയവർ അസഹ്യമായ ദുർഗന്ധം മൂലം പ്രദേശമാെക പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. സംഭവമറിഞ്ഞ് ചിങ്ങവനം പോലീസും സ്ഥലത്തെത്തി.
പ്രദേശവാസികളിൽ ഏറിയ പങ്കും കൊടൂരാറ്റിലെ വെള്ളത്തിലാണ് കുളിക്കുന്നതും തുണികൾ അലക്കുന്നതും പാത്രം കഴുകുന്നതും. കൊടൂരാറിന് സമീപം ഒഴുക്കിക്കളഞ്ഞ മാലിന്യം ആറ്റിലേക്ക് ഒഴുകിയിറങ്ങും. സമീപത്തെ വീടുകളിലെ കിണറിന്റെ ഉറവകളിലേക്കും കക്കൂസ് മാലിന്യത്തിലെ ബാക്ടീരിയ പകരുമെന്നതിനാൽ ഭയത്തിലാണെന്ന് നാട്ടുകാർ പറയുന്നു.
ചുറ്റും ഒരാൾപൊക്കത്തിൽ കുറ്റിച്ചെടികൾ വളർന്ന് പന്തലിച്ച് നിൽക്കുന്നതിനാൽ ഈ ഭാഗത്ത് മാലിന്യംതള്ളൽ ഏറിവരുകയാണ്. രാത്രിയിൽ പ്രദേശത്തെ വഴിവിളക്കിന്റെ ഫ്യൂസ് ഊരിയിടും. പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചാണ് കക്കൂസ് മാലിന്യം തള്ളൽ. നമ്പർപ്ളേറ്റും വ്യാജനായിരിക്കും. നാട്ടുകാർ പിടിക്കാൻ ശ്രമിച്ചാൽ ആയുധംകാട്ടി വിരട്ടി സസൂക്ഷ്മം രക്ഷപ്പെടും. ഇതാണ് ഈ പ്രദേശത്ത് കാലങ്ങളായി നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..