പുണ്യദായകം ഉത്സവബലി ദർശനം


2 min read
Read later
Print
Share

തിരുനക്കര മഹാദേവക്ഷേത്രത്തിൽ ദീപാലംകൃതമായ ആർട്ട്ഗാലറി

കോട്ടയം : തിരുനക്കര തേവരുടെ ഉപാസകർക്ക് ഉത്സവബലി ദർശനം പുണ്യമെന്ന വിശ്വാസമാണുള്ളത്.

മീനമാസത്തിലെ പൈങ്കുനി ഉത്സവക്കാലത്ത് ദേശവഴികളിലെ ഭക്തർ എവിടെ ആയാലും നാട്ടിലെത്തി ഒരു ദിവസമെങ്കിലും സർവാലങ്കാരങ്ങളോടെ നടക്കുന്ന ഉത്സവബലിയിൽ പങ്കെടുത്ത് അനുഗ്രഹം തേടുക പതിവുണ്ട്.

എല്ലാ ദിവസവും ഉത്സവബലി ദർശനം നടത്തുന്നവരുടെ എണ്ണം വർഷംതോറും ഏറുന്നു.

മൂലബിംബത്തിൽനിന്ന് ചൈതന്യം ആവാഹിച്ച് വിധിപ്രകാരം നാലമ്പലത്തിൽ നടക്കുന്ന ചടങ്ങുകളും പ്രദക്ഷിണമായിവന്ന് പുറത്തെ ബലിക്കല്ലുകളിലെ തർപ്പണവും അതിവിശിഷ്ട സങ്കല്പമുള്ള ഉത്സവബലി ചടങ്ങാണ്. തന്ത്രിയുടെയും മേൽശാന്തിയുടെയും കാർമികത്വത്തിൽ നിരവധി സഹകാർമികരുടെ പങ്കാളിത്തത്തോടെയാണ് ഉത്സവബലി കർമങ്ങൾ.

മുൻകാലങ്ങളിൽ ദേവസ്വം ബോർഡ് നിശ്ചിത ദിവസങ്ങളിൽ ഉത്സവബലി നടത്തുക പതിവുണ്ട്.

ഭക്തരുടെ എണ്ണം വർധിച്ചതോടെ ഉത്സവബലി വഴിപാടിന് അഡ്വാൻസ് ബുക്കിങ്ങാണ്. ഇത്തവണ രണ്ടാം ഉത്സവദിവസം മുതൽ പള്ളിവേട്ടവരെ രണ്ടുമുതൽ മൂന്നുവരെ ഉത്സവബലിയുണ്ട്. ഭക്തരുടെ വഴിപാടാണ്.

വർണപ്രഭയിൽ

ഉത്സവം തുടങ്ങിയതോടെ തിരുനക്കര നഗരസന്ധ്യക്ക് വർണപ്പകിട്ട്. കടകമ്പോളങ്ങൾ ദീപം നിരത്തിയാണ് ഉത്സവത്തെ വരവേറ്റത്. നാല്‌ ഗോപുരവഴികളും സമ്പൂർണമായി രാത്രി മുഴുവൻ കാഞ്ചനശോഭയിലാണ്.

കീചകവധം ഇന്ന്

കോട്ടയം : തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിലെ ഉത്സവ കളിയരങ്ങിൽ വെള്ളിയാഴ്ച രാത്രി ഇരയിമ്മൻതമ്പിയുടെ രചന കീചകവധം ആടും. രാത്രി 10-ന് മാതൃഭൂമി ന്യൂസ് എഡിറ്റർ പി.കെ. ജയചന്ദ്രൻ കളിവിളക്ക് തെളിക്കും.

കലാമണ്ഡലം ആരോമൽ (സുദേഷ്ണ) കലാമണ്ഡലം വിശാഖ് (സൈരന്ധ്രി) കലാമണ്ഡലം രവികുമാർ (കീചകൻ) കലാമണ്ഡലം വിവേക് (വലലൻ) കോട്ടയ്ക്കൽ നാരായണൻ, വെങ്ങേരി നാരായണൻ (സംഗീതം) കലാമണ്ഡലം വേണു മോഹൻ (ചെണ്ട) കലാമണ്ഡലം പ്രശാന്ത് (മദ്ദളം) എന്നിവർ അരങ്ങിലെത്തും.

തിരുനക്കരയിൽ ഇന്ന്

മൂന്നാം ഉത്സവം : ക്ഷേത്രസന്നിധി: ശ്രീബലി എഴുന്നള്ളിപ്പ്. നാഗസ്വരം-പരിപ്പ് വിനോദ് കുമാർ. പഞ്ചവാദ്യം-കിടങ്ങൂർ അനിൽ. ചെണ്ടമേളം-ഭരണങ്ങാനം വേണു രാവിലെ 7.30. ഉത്സവബലി ദർശനം 2.00, വിളക്ക് എഴുന്നള്ളിപ്പ് രാത്രി 9.00

ശിവശക്തി: പടിഞ്ഞാറെ നട ഭക്തജന സമിതി ലളിതാസഹസ്രനാമ പാരായണം 11.00, രാഗിണി കൃഷ്ണന്റെ സർപ്പം പാട്ട് 12.00, കുമ്മനം ശ്രീഭദ്ര സംഘം തിരുവാതിരകളി 1.00, നാരായണീയ പാരായണം-മാതൃ ശക്തി തിരുനക്കര 2.00, കോട്ടയം ബ്രാഹ്‌മണസമൂഹം വനിതാ വിഭാഗം സൗന്ദര്യലഹരി 3.00, നന്ദ ആനന്ദ്, ശിവനന്ദ ജെ.നായർ ഭരതനാട്യം 4.00 ആർദ്ര രാജേഷ് ഭരതനാട്യം വൈകീട്ട് 5.00, ഇന്ദു.എസ്.പിള്ളയുടെ സംഗീതസദസ്സ് 6.00, അഞ്ജലി ഹരിയുടെ നൃത്തം 7.00, ബിന്ദു നന്ദകുമാർ, ഐശ്വര്യ നന്ദകുമാർ കുച്ചിപ്പുടി 8.00, മാതംഗി സത്യമൂർത്തിയുടെ സംഗീതസദസ്സ് 8.30, ‘കീചകവധം’ കഥകളി; കളിവിളക്ക് തെളിക്കൽ: മാതൃഭൂമി ന്യൂസ് എഡിറ്റർ പി.കെ. ജയചന്ദ്രൻ രാത്രി 10.00

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..