ലഹരിവിരുദ്ധ കരുതൽ തടങ്കൽ:യുവാവിനെ ജയിലിലടച്ചു


1 min read
Read later
Print
Share

കോട്ടയം : ലഹരിക്കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് കരുതൽതടങ്കലിൽ അടച്ചു. കോട്ടയം വേളൂർ കൊച്ചുപറമ്പിൽ വീട്ടിൽ ബാദുഷ ഷാഹുലിനെ(25)ആണ് പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്.

തുടർച്ചയായി കഞ്ചാവ്, മറ്റ് പുകയില ഉത്‌പന്നങ്ങൾ, ലഹരിവസ്തുക്കൾ കൈവശംവെയ്ക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരേ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽതടങ്കലിൽ അടച്ചത്. ജില്ലയിൽ ആദ്യമായാണ് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിക്കെതിരേ ഇത്തരത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കുന്നത്.

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ പ്രശാന്ത് കുമാർ, എസ്.ഐ. ശ്രീജിത്ത് എന്നിവർചേർന്നാണ് അറസ്റ്റുചെയ്തത്. പ്രതിയെ പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലേക്ക്‌ മാറ്റി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..