റബ്ബർബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി (പി.എ.സി.) ചെയർമാൻ പി.കെ. കൃഷ്ണദാസിനെ സന്ദർശിച്ചപ്പോൾ. റബ്ബർബോർഡ് മെമ്പർ എൻ. ഹരി സമീപം
കോട്ടയം : ഇന്ത്യയിലെ പ്രകൃതിദത്തറബ്ബറിന്റെ കേന്ദ്രമായ കോട്ടയം വഴി തിരുവനന്തപുരത്തിന് ബെംഗളുരൂ, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് വന്ദേ ഭാരത് ട്രെയിൻ അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി (പി.എ.സി.) ചെയർമാൻ പി.കെ. കൃഷ്ണദാസിനോട് റബ്ബർബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ ആവശ്യപ്പെട്ടു.
റെയിൽവേസ്റ്റേഷനിലെ സൗകര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി പി.കെ. കൃഷ്ണദാസ് കോട്ടയത്ത് എത്തിയപ്പോഴാണ് ആവശ്യം ഉന്നയിച്ചത്.
ശബരിമല, ഭരണങ്ങാനം എന്നീ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാരകേന്ദ്രമായ കുമരകത്തേക്കും എത്തുന്നവർ പ്രധാനമായും ആശ്രയിക്കുന്നത് കോട്ടയം റെയിൽവേ സ്റ്റേഷനെയാണ്.
കേരളത്തിലേക്കുള്ള യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വന്ദേഭാരത് ട്രെയിൻ സഹായകമാകും. റബ്ബർബോർഡ് മെമ്പർ എൻ. ഹരിയും ചെയർമാനോടൊപ്പം സന്നിഹിതനായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..