കോട്ടയം : കുമ്മനം ഇളങ്കാവ് ദേവിക്ഷേത്രത്തിൽ ശനിയാഴ്ച കൊടിയേറും. ക്ഷേത്രം തന്ത്രി സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി തെക്കേമഠത്തിൽ ഗോപാലകൃഷ്ണൻ നമ്പ്യാരുടെ സഹകാർമ്മികത്വത്തിലുമാണ് കൊടിയേറ്റ്. രാത്രി 7.15-ന് തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടറും, സി.എസ്.െഎ.ആർ. റിട്ട. സീനിയർ സയന്റിസ്റ്റുമായ ഡോ. എൻ. ഗോപാലകൃഷ്ണന്റെ പ്രഭാഷണം, ഒൻപതിന് തിരുവാതിരകളി, 9.45-ന് ഗാനമഞ്ജരി. ഞായറാഴ്ച വൈകീട്ട് ആറിന് സോപാന സംഗീതം, രാത്രി എട്ടിന് വിളക്കെഴുന്നള്ളിപ്പ്, 9.30-ന് ചലച്ചിത്രതാരം ശാലുമേനോന്റെ നാട്യശില്പം. 20-ന് വൈകീട്ട് 3.30-ന് കറിക്ക് വെട്ട്, രാത്രി 7.10-ന് നൃത്തം, എട്ടിന് വിളക്കെഴുന്നള്ളിപ്പ്, 9.30-ന് ഭക്തിഗാനമേള. 21-ന് ഉച്ചയ്ക്ക് 12-ന് ഉത്സവബലി ദർശനം, പ്രസാദമൂട്ട്, ആറിന് സംഗീതസദസ്, 7.10-ന് നൃത്തം, 8.15-ന് വിളക്കെഴുന്നള്ളിപ്പ്, 9.30-ന് ഗാനമേള.
22-ന് വൈകീട്ട് ആറിന് സോപാന സംഗീതം, 7.10-ന് തിരുവാതിരകളി, 8.30-ന് വിളക്കെഴുന്നള്ളിപ്പ്, 9.30-ന് കഥകളി-സന്താനഗോപാലം. 23-ന് രാത്രി 7.10-ന് സംഗീതസദസ്, എട്ടിന് തിരുവാതിരകളി, 9.30-ന് നൃത്തനാടകം. 24-ന് വൈകീട്ട് ആറിന് അശ്വതി വിളക്ക്, സ്പെഷ്യൽ പഞ്ചാരിമേളം, വേലകളി, മയൂരനൃത്തം, 8.30-ന് ചെണ്ട, വയലിൻ ഫ്യൂഷൻ, ഒൻപതിന് ഗുരുതി, 11-ന് പള്ളിവേട്ട വരവേല്പ്, 12.30-ന് വലിയവിളക്ക്. 25-നാണ് ആറാട്ട്. രാവിലെ 11-ന് ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിപ്പ്. 11.30-ന് കൂത്ത്, രണ്ടിന് ആറാട്ട് വരവേല്പ്. നാലിന് കുംഭകുടം അഭിഷേകം, വൈകീട്ട് 5.30-ന് കുത്തിയോട്ടം, ഏഴിന് ഗാനമേള, രാത്രി ഒൻപതിന് കുറത്തിയാട്ടം, 10.30-ന് ഗരുഡൻ എന്നിവയാണ് ചടങ്ങുകൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..